l o a d i n g

കേരള

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു; അഗത്തിയില്‍ കോണ്‍ഗ്രസ് മാര്‍ച്ചും പ്രതിഷേധവും; ലാത്തിചാര്‍ജില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2026

അഗത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കുമെതിരെ അഗത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. 48 മണിക്കൂര്‍ മുമ്പ് അനുമതി തേടിയിട്ടും ജനാധിപത്യപരമായ സമരം നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയില്ല. ഇതേത്തുടര്‍ന്ന്, മുഹമ്മദ് ഹംദുള്ള സഈദ് എം.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നിരോധനാജ്ഞ മറികടന്ന് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും, ലാത്തിചാര്‍ജില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലക്ഷദ്വീപിലെ ജനജീവിതം ദുസ്സഹമാക്കുന്ന അഡ്മിനിസ്‌ട്രേഷന്റെ നടപടികള്‍ക്കെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്ന് മുഹമ്മദ് ഹംദുള്ള സഈദ് എംപി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി തുടരുന്ന ജനവിരുദ്ധ നടപടികളുടെ ഭാഗമായി, കൃഷിഭൂമിയിലെ തെങ്ങുകള്‍ വെട്ടിമാറ്റുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം പോലും നല്‍കാതെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൂടാതെ, യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി പേരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നത്. കോടതി ഉത്തരവുകളെപ്പോലും അട്ടിമറിച്ചുകൊണ്ട് അഡ്മിനിസ്‌ട്രേഷന്‍ നടത്തുന്ന ഇത്തരം ധാര്‍ഷ്ട്യപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന അഡ്മിനിസ്‌ട്രേഷന്റെ ഭരണപരിഷ്‌കാരങ്ങള്‍ ഉടനടി നിര്‍ത്തിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026