l o a d i n g

കേരള

അല്‍പനേരം ഒത്തിരികാര്യം: കെ.ടി. ജലീല്‍ ഇനി സഖാവ് ജലീല്‍; സി.പി.എം അംഗത്വം എടുക്കുന്നു, തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി, ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച ബി.ജെ.പി വനിതാ നേതാവ് പിടിയില്‍

ജീവനക്കാരുടെ കൂട്ടസ്ഥലമാറ്റം: നിയമസഭയില്‍ പ്രതിപക്ഷ ബഹളവും വാക്കൗട്ടും, സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടിയന്തര ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍, കാലവര്‍ഷം നാളെ മുതല്‍; ജാഗ്രതാ നിര്‍ദ്ദേശം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 3, 2026

കെ.ടി. ജലീല്‍ ഇനി സഖാവ് ജലീല്‍; സി.പി.എം അംഗത്വം എടുക്കുന്നു

മലപ്പുറം: ഇതുവരെ ഇടതുപക്ഷ സഹയാത്രികനായി തുടര്‍ന്നിരുന്ന മുന്‍ മന്ത്രിയും എം.എല്‍.എയുമായിരുന്ന കെ.ടി. ജലീല്‍ ഔദ്യോഗികമായി സി.പി.എം പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നു. താനും ഭാര്യയും പാര്‍ട്ടി അംഗത്വം എടുക്കുന്ന കാര്യം അദ്ദേഹം തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഒപ്പം നില്‍ക്കേണ്ടത് കടമയായി കണ്ടുകൊണ്ടാണ് പാര്‍ട്ടി അംഗത്വം എടുക്കുന്നതെന്ന് ജലീല്‍ വിശദീകരിച്ചു.

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: നാലാഞ്ചിറയ്ക്ക് സമീപം വാടകവീട്ടില്‍ താമസിച്ചിരുന്ന ഹസീന ബീവി (36) എന്ന യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വട്ടിയൂര്‍ക്കാവ് സ്വദേശിയായ സുരേഷ് (46) ഒളിവില്‍ പോയി. ഇയാള്‍ക്കായി മണ്ണന്തല പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ദമ്പതികളുടെ നാല് മക്കളുടെയും മുന്നില്‍ വെച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. മൂത്ത കുട്ടിയാണ് വിവരമറിഞ്ഞ് പോലീസിനെ വിളിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം സ്വന്തം കാറിലാണ് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച ബി.ജെ.പി വനിതാ നേതാവ് പിടിയില്‍

പാലക്കാട്: ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയില്‍. പാലക്കാട് നെന്മാറ പഞ്ചായത്തിലെ 17-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്ന പ്രഭാവതിയെയാണ് പൊലീസ് പിടികൂടിയത്. നെന്മാറ കണിമംഗലം പുഴക്കല്‍ തറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. പിന്നാലെ ക്ഷേത്ര കമ്മിറ്റിക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രഭാവതി പിടിയിലായത്.

ജീവനക്കാരുടെ കൂട്ടസ്ഥലമാറ്റം: നിയമസഭയില്‍ പ്രതിപക്ഷ ബഹളവും വാക്കൗട്ടും

തിരുവനന്തപുരം:: സംസ്ഥാനത്ത് പുതിയ ഭരണമാറ്റത്തിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാരെ പ്രതികാരബുദ്ധിയോടെ കൂട്ടസ്ഥലമാറ്റം നടത്തുന്നു എന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ട്രോളുകളുടെയും മറ്റ് രാഷ്ട്രീയ കാരണങ്ങളുടെയും പേരില്‍ വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള ജീവനക്കാരെപ്പോലും അന്യായമായി സ്ഥലം മാറ്റുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്കോട്ട് നടത്തി.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടിയന്തര ഫിറ്റ്‌നസ് പരിശോധന ഇന്ന് മുതല്‍

തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂള്‍ കാമ്പസിലെ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവ്. എ.ഇ.ഒ, ഡി.ഇ.ഒ തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് (ജൂണ്‍ 3) മുതല്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നേരിട്ടെത്തി കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കും. വര്‍ഷകാലം ആരംഭിക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ അടിയന്തര നീക്കം.

കാലവര്‍ഷം നാളെ മുതല്‍; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ 4-ഓടെ സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജൂണ്‍ ഒന്നിന്റെ തുടക്കം നേരിയ തോതില്‍ വൈകിയെങ്കിലും വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026