l o a d i n g

കേരള

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: രണ്ടാനച്ഛന്‍ അഷ്‌കറിനെയും അമ്മയെയും റിമാന്‍ഡ് ചെയ്തു; അഷ്‌കര്‍ ആദ്യ ഭാര്യയെയും കൊല്ലാക്കൊല ചെയ്ത ക്രൂരന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2026

നെടുമങ്ങാട്: പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിത് ക്രൂരമര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടാനച്ഛന്‍ അഷ്‌കര്‍ കൊടുംക്രിമിനലെന്ന് തെളിവുകള്‍. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അഖിലയെയും അഷ്‌കറിനെയും നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അഷ്‌കറിനെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കുഞ്ഞിനെ താന്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായി അഷ്‌കര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഷ്‌കറിന്റെ ക്രൂരതകള്‍ക്ക് താന്‍ സാക്ഷിയായിരുന്നുവെന്ന് അമ്മ അഖിലയും മൊഴി നല്‍കി. തലയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സമാനതകളില്ലാത്ത ക്രൂരതയാണ് ഈ ഒന്നരവയസ്സുകാരന്‍ നേരിട്ടത്; കുഞ്ഞിന്റെ ശരീരത്തില്‍ 51-ഓളം മുറിവുകളാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

ആദ്യഭാര്യയെ ഭിത്തിയിലിടിപ്പിച്ചു; 13 മാസം കോമയില്‍, ഇപ്പോള്‍ ശരീരം തളര്‍ന്ന നിലയില്‍

അഷ്‌കറിന്റെ മുന്‍കാല ചരിത്രം അന്വേഷിച്ച പോലീസിനും നാട്ടുകാര്‍ക്കും ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അഷ്‌കറിന്റെ കണ്ണില്ലാത്ത ക്രൂരതകള്‍ക്ക് ഇരയായ ആദ്യഭാര്യ 21-കാരിയായ ആമിന നിലവില്‍ ശരീരം തളര്‍ന്ന് കിടപ്പിലാണ്. ഭിത്തിയില്‍ തലയിടിപ്പിച്ചതിനെ തുടര്‍ന്ന് 13 മാസത്തോളമാണ് ആമിന കോമ സ്റ്റേജില്‍ കഴിഞ്ഞത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തില്‍ ചികിത്സയിലാണ് ഈ യുവതി.

പാലോട് സ്വദേശിനിയായ ആമിനയെ 2022 ലാണ് അഷ്‌കര്‍ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹത്തിന്റെ ആദ്യ ആഴ്ച മുതല്‍ മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി ആമിനയുടെ മാതാവ് ഷജീല ബീവി വെളിപ്പെടുത്തി. പലതവണ ഭിത്തിയിലിടിപ്പിച്ചും, കെട്ടിത്തൂക്കാന്‍ ശ്രമിച്ചും, വായില്‍ വിഷമൊഴിച്ചും, കിണറ്റിലിട്ടും, ഓട്ടോറിക്ഷയില്‍ നിന്ന് തള്ളിയിട്ടും അഷ്‌കറും മാതാവും സഹോദരിയും ചേര്‍ന്ന് ആമിനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കി കൊല്ലുമെന്നായിരുന്നു ഭീഷണി. ഈ ക്രൂരതകള്‍ക്കൊടുവിലാണ് 2024 മുതല്‍ ആമിനയുടെ ശരീരം തളര്‍ന്നുപോകുന്നത്.

പനവൂര്‍ കരിക്കുഴിയിലെ വാടകവീട്ടില്‍ നാല് മാസം മുന്‍പാണ് അഖിലയും കുഞ്ഞും അഷ്‌കറിനൊപ്പം താമസം തുടങ്ങിയത് അഷ്‌കറിന്റെ സഹോദരീ ഭര്‍ത്താവാണ് ഈ വീട് ഏര്‍പ്പാടാക്കി നല്‍കിയത്. കുഞ്ഞ് മരിച്ചതിനു പിന്നാലെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തുന്നതിന് മുന്‍പ് അഷ്‌കറിന്റെ അമ്മയും സഹോദരിയും ചേര്‍ന്ന് വീട് കഴുകി വൃത്തിയാക്കിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുഞ്ഞിന്റെ തുണികളും ചില കത്തുകളും വീട്ടുപറമ്പില്‍ കത്തിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

പ്രതിക്കെതിരെ വന്‍ ജനരോഷം; തെളിവെടുപ്പിനിടെ കൈയ്യേറ്റശ്രമം
സ്ഥിരം കുറ്റവാളിയായ അഷ്‌കറിനെ തെളിവെടുപ്പിനായി പനവൂര്‍ കരിക്കുഴിയിലെ വാടകവീട്ടില്‍ എത്തിച്ചപ്പോള്‍ പ്രദേശത്ത് വന്‍ ജനരോഷമാണ് ആഞ്ഞടിച്ചത്. പ്രതിയെ എത്തിക്കുമെന്നറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു.

വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ പ്രതിയെ മര്‍ദ്ദിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ വന്‍ പോലീസ് സന്നാഹം അതീവ പ്രയാസപ്പെട്ടാണ് നാട്ടുകാരെ നിയന്ത്രിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026