l o a d i n g

കേരള

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും നടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2026

പാലക്കാട്: ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ (GKPA) പാലക്കാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും ചെര്‍പ്പുളശ്ശേരി അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.കെ.എം. ബഷീര്‍ കാറല്‍മണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ.പി.എ. ഉന്നയിച്ച പ്രവാസി സംബന്ധമായ വിവിധ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് എം.പി. സമ്മേളനത്തിന് ഉറപ്പുനല്‍കി.

ചടങ്ങില്‍ വെച്ച് മുതിര്‍ന്ന പ്രവാസികളെ ആദരിക്കുകയും, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് (A+) നേടിയ പ്രവാസി കുടുംബങ്ങളിലെ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

പ്രവാസി പെന്‍ഷന്‍ തുക കുറഞ്ഞത് 5000 രൂപയായി വര്‍ദ്ധിപ്പിക്കുക, 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും ഒറ്റത്തവണ പ്രീമിയം അടച്ച് ക്ഷേമനിധിയില്‍ അംഗത്വം നേടാന്‍ അവസരമൊരുക്കുക, വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കുക, മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഫ്‌ലൈ കേരള' പദ്ധതി ആരംഭിക്കാന്‍ പുതിയ സര്‍ക്കാരിനോട് ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്‍ മങ്കര ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബല്‍ രാജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശങ്കരനാരായണന്‍ കൂറ്റനാട് സംഘടനാ കാര്യങ്ങളെക്കുറിച്ചും പ്രവാസികള്‍ക്ക് ലഭ്യമാകുന്ന വിവിധ നോര്‍ക്ക, ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. മടങ്ങിവന്ന പ്രവാസികള്‍ക്കായി ജി.കെ.പി.എ. ഒരുക്കുന്ന കൈത്താങ്ങ് പദ്ധതികളെക്കുറിച്ച് സംസ്ഥാന ട്രഷറര്‍ സുലൈമാന്‍ ബത്തേരിയും, പ്രവാസികള്‍ നേരിടുന്ന സമകാലിക വെല്ലുവിളികളെക്കുറിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ കുടല്ലൂരും സംസാരിച്ചു.

പ്രവാസി വ്യവസായികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മാസ്‌കോം എം.ഡി. സെയ്ദ് മുഹമ്മദ്, അബേറ്റ് ഗ്രൂപ്പ് എം.ഡി. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഫാമിലി മോട്ടിവേഷന്‍ സ്പീക്കര്‍ നദീറ മഞ്ചേരി 'സന്തുഷ്ട കുടുംബം' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് മുസ്‌ലിയാര്‍ കാസര്‍ഗോഡ്, മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറി അസ്‌കര്‍ പൊന്നാനി, സുധീര്‍ കൊപ്പം, കുട്ടന്‍ കുടല്ലൂര്‍, കുഞ്ഞി മരക്കാര്‍ പടിഞ്ഞാറങ്ങാടി, ഗോപാലകൃഷ്ണന്‍ പാലക്കാട്, കബീര്‍ പാലക്കാട്, സുബ്രഹ്‌മണ്യന്‍ പാലക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസി കുടുംബങ്ങളിലെ കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും സമ്മേളനത്തിന് മാറ്റുകൂട്ടി. ജില്ലാ ട്രഷറര്‍ സക്കീര്‍ മങ്കര നന്ദി പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026