l o a d i n g

കേരള

വാര്‍ത്തകള്‍ ചുരുക്കത്തില്‍: യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം, കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്, ബിനീഷ് കോടിയേരിക്ക് സി.പി.എം അംഗത്വം തിരികെ നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2026

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

തിരുവനന്തതപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ വി. ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയില്‍ നടന്നു. രാവിലെ 9 മണിക്ക് ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പതിനാറാം നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളും ഗ്യാരന്റികളും നടപ്പിലാക്കുന്നതില്‍ ഊന്നിയുള്ള വികസന നയങ്ങളാണ് പ്രസംഗത്തില്‍ പ്രധാനമായും വ്യക്തമാക്കിയത്. കൂടാതെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഒരു 'ശ്വേതപത്രം' പുറത്തിറക്കുമെന്ന പ്രഖ്യാപനവും നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. ദേശീയ ഗീതം വന്ദേമാതരം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. എന്നാല്‍ വന്ദേമാതരം പൂര്‍ണായും ആലപിക്കാതിരുന്നതില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തി.

കനത്ത മഴ തുടരുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തിലേക്ക് എത്തുന്നതിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ആറ് തെക്കന്‍-മധ്യ ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ 'യെല്ലോ അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വലിയ തിരിച്ചു വരവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1,160 രൂപ വര്‍ധിച്ച് റെക്കോര്‍ഡ് നിരക്കായ 1,15,600 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 146 രൂപ വര്‍ധിച്ച് 14,450 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഉയരാനും അത് കേരള വിപണിയില്‍ പ്രതിഫലിക്കാനും കാരണമായത്. വെള്ളി വിലയിലും ഇന്ന് നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ബിനീഷ് കോടിയേരിക്ക് സി.പി.എം അംഗത്വം തിരികെ നല്‍കി

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ട്ടി അംഗത്വം തിരികെ നല്‍കി. പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട ചില അച്ചടക്ക നടപടികളുടെ ഭാഗമായി നേരത്തെ അംഗത്വം പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് ബിനീഷിന്റെ പാര്‍ട്ടി അംഗത്വം പുനഃസ്ഥാപിച്ചു നല്‍കാന്‍ സി.പി.എം തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായി

തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് ജലാശയങ്ങളില്‍ ഒഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ഒരു സൈനികനെ കാണാതായി. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്സും സ്‌കൂബാ ഡൈവിങ് ടീമും പ്രാദേശിക ജനപ്രതിനിധികളും ചേര്‍ന്ന് പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തിവരികയാണ്. കനത്ത നീരൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026