l o a d i n g

കേരള

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം: മൂന്ന് പേര്‍ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

തിരുവനന്തപുരത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. നരുവാമൂട് സ്വദേശി കിരണ്‍, വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍, കോട്ടയത്തുനിന്ന് പിടിയിലായ അമല്‍ എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി.

സംഭവവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് 300 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നിവയ്ക്ക് പുറമെ വധശ്രമം പോലുള്ള ഗുരുതരമായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇന്നലെ രാത്രി പാളയത്തുള്ള സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ വലിയ വാക്കുതര്‍ക്കവും നാടകീയ രംഗങ്ങളും നടന്നു. തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് മൂന്ന് പേരെക്കൂടി കസ്റ്റഡിയിലെടുത്തതോടെ ഈ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം 8 ആയി ഉയര്‍ന്നു. കൂടുതല്‍ പ്രതികളെ തിരിച്ചറിയാനായി പോലീസ് സിസിടിവി ദൃശ്യങ്ങളും മാധ്യമ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 'എക്‌സാലോജിക് സൊല്യൂഷന്‍സ്' എന്ന ഐടി കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്നത്. സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി തള്ളിയതോടെയാണ് കേന്ദ്ര ഏജന്‍സി അന്വേഷണവുമായി മുന്നോട്ട് പോയത്. തുടര്‍ന്ന് ഇന്നലെ രാവിലെ 7 മണിയോടെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ താല്‍ക്കാലിക വസതി ഉള്‍പ്പെടെ കേരളത്തിലും ബംഗളൂരുവിലുമായി 10-ലധികം കേന്ദ്രങ്ങളില്‍ ഇഡി ഒരേസമയം റെയ്ഡ് ആരംഭിച്ചു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ ഏഴു മണിക്കൂറിലധികം നീണ്ട റെയ്ഡിന് ശേഷം ഉദ്യോഗസ്ഥര്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ വന്‍തോതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടുകയും കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ ഒരു സംഘം ആളുകള്‍ വാഹനങ്ങള്‍ തടയുകയും വടികള്‍, കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ആക്രമണത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കും ഒരു ഉദ്യോഗസ്ഥനും പരിക്കേറ്റു. ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026