l o a d i n g

ഇന്ത്യ

മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കുന്നു, ഡി.കെ ശിവകുമാര്‍ അടുത്ത മുഖ്യമന്ത്രി, പിന്നോക്ക വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രിയെ മാറ്റിയതിന് ജനം പാഠം പഠിപ്പിക്കുമെന്ന് ബി.ജെ.പി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യമന്ത്രി സിദ്ധരാമയ്യ പദവി ഒഴുയുമെന്ന കാര്യം മന്ത്രിമാരെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നേതൃമാറ്റത്തിനുള്ള സാധ്യതകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമായി. ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'കാവേരി'യില്‍ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ തീരുമാനം മന്ത്രിസഭാംഗങ്ങളെ അറിയിച്ചത്. സിദ്ധരാമയ്യക്ക് പകരം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പുതിയ മുഖ്യമന്ത്രിയാകും.

അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെ, ഇന്ന് രാവിലെ ഡി.കെ ശിവകുമാറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും സിദ്ധരാമയ്യയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. വസതിയിലെത്തിയ ശിവകുമാറിനെ സിദ്ധരാമയ്യ ഊഷ്മളമായി സ്വീകരിച്ചു. തുടര്‍ന്ന് സിദ്ധരാമയ്യയുടെ പാദങ്ങള്‍ തൊട്ട് വണങ്ങിയ ശിവകുമാര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആദരവ് പ്രകടിപ്പിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കര്‍ണാടക കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'അന്നും ഇന്നും എന്നും... ഐക്യമാണ് ഞങ്ങളുടെ കരുത്ത്! ജനസേവനമാണ് ഞങ്ങളുടെ ശാശ്വത പ്രതിബദ്ധത' എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നേതൃമാറ്റത്തിനിടയിലും പാര്‍ട്ടിയില്‍ യാതൊരുവിധ ഭിന്നതകളുമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ഇതിലൂടെ ശ്രമിക്കുന്നത്.

അതേസമയം, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രിയെ മാറ്റാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ബി.ജെ.പി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിന്നാക്ക വിഭാഗങ്ങളോടുള്ള സ്‌നേഹം വ്യാജമാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബസവരാജ് ബൊമ്മെ ആരോപിച്ചു. ഒരു വശത്ത് ഒ.ബി.സി വിഭാഗങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും മറുവശത്ത് അതേ വിഭാഗത്തില്‍പ്പെട്ട മുഖ്യമന്ത്രിയെ പുറത്താക്കുകയുമാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. ഇത് പിന്നാക്ക ജനവിഭാഗങ്ങളോട് ചെയ്യുന്ന വഞ്ചനയാണ്. സിദ്ധരാമയ്യയെ മാറ്റുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും, 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും ബൊമ്മെ കൂട്ടിച്ചേര്‍ത്തു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026