l o a d i n g

കേരള

ജര്‍മ്മനിയിലേക്കുള്ള ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ട്മെന്റ്; നോര്‍ക്കയും ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും കരാര്‍ കൈമാറി

Thumbnail

തിരുവനന്തപുരം: കേരളത്തില്‍നിന്നും ജര്‍മ്മനിയിലേയ്ക്ക് നഴ്സിംഗ്, പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍, വിദഗ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ റിക്രൂട്ട്മെന്റിനായി ആഗോള തലത്തില്‍ വിഖ്യാതമായ ജര്‍മ്മനിയിലെ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സും കരാറിലൊപ്പിട്ടു. ഹെഡ് ഓഫ് ഷാരിറ്റെ ഇന്റഗ്രേഷന്‍ മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നാഗി സലാസും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മിലാണ് കരാര്‍ കൈമാറിയത്. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഷാരിറ്റെ ഇന്റഗ്രേഷന്‍ മാനേജര്‍ തോമസ് ഗ്രോസെ, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി. ജോസഫ്, മറ്റ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു.

കരാറിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന നടപടികള്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇതോടൊപ്പം സൗജന്യ ജര്‍മ്മന്‍ ഭാഷാപരിശീലനം, സാംസ്‌കാരിക-ഇന്റഗ്രേഷന്‍ പരിശീലനം, പരിശീലന കാലയളവില്‍ സൗജന്യ താമസവും ഭക്ഷണവും ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കേരളത്തില്‍നിന്നുള്ള 100 നഴ്സുമാരുടെ ടാലന്റ് പൂള്‍ രൂപീകരിക്കാനാണ് ഷാരിറ്റെ പദ്ധതിയിടുന്നത്.

അത്യാധുനിക ചികിത്സ, മെഡിക്കല്‍ ഗവേഷണം, മെഡിക്കല്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ലോകപ്രശസ്തമാണ് മൂന്നു നൂറ്റാണ്ടിലേറെ പാരമ്പര്യവും നോബല്‍ ജേതാക്കളുടെ പൈതൃകവുമുള്ള ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍. മെഡിസിന്‍, ഡെന്റിസ്ട്രി, നഴ്സിംഗ് മേഖലകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. കാന്‍സര്‍, ഹൃദ്രോഗ ചികിത്സ, ന്യൂറോളജി, അപൂര്‍വ്വ രോഗങ്ങള്‍ തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി മേഖലകളില്‍ ലോകോത്തര സേവനമാണ് ഷാരിറ്റെ നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള മുന്നൂറിലധികം നഴ്സുമാര്‍ നിലവില്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 2026 ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാറിന് 2028 മേയ് 31 വരെ കാലാവധിയുണ്ടാകും.

Latest News

ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
June 13, 2026
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026

Related News