l o a d i n g

ഇന്ത്യ

മാതാവിന് ശസ്ത്രക്രിയ: ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 22, 2026

ന്യൂഡല്‍ഹി: ഫെബ്രുവരി 2020-ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം തടവില്‍ കഴിയുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിന് ഡല്‍ഹി ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

ജസ്റ്റിസുമാരായ പ്രതിഭ എം. സിംഗ്, മധു ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉമര്‍ ഖാലിദിനെ ജൂണ്‍ 1 മുതല്‍ ജൂണ്‍ 3 വരെ ജാമ്യത്തില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടത്. ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന അമ്മയെ സന്ദര്‍ശിക്കുന്നതിനാണ് ഈ അനുമതി. കഴിഞ്ഞ ജനുവരി 5-ന് ഉമര്‍ ഖാലിദിന്റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയ കാര്യം ചൂണ്ടിക്കാണിച്ച ഹൈക്കോടതി ബെഞ്ച്, എന്നാല്‍ ഈ വിഷയത്തില്‍ മാനുഷിക പരിഗണന നല്‍കിയാണ് ഇടക്കാല ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കി. അമ്മയോടൊപ്പം സമയം ചിലവഴിക്കാന്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി ജൂണ്‍ 1 മുതല്‍ 3 വരെ മൂന്ന് ദിവസത്തേക്ക് അപ്പീല്‍ കക്ഷിക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി താല്പര്യപ്പെടുന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഉമര്‍ ഖാലിദിന്റെ അമ്മയ്ക്ക് ചെറിയൊരു ശസ്ത്രക്രിയയാണ് നടക്കാനുള്ളതെന്നും അതിനാല്‍ പോലീസ് കാവലില്‍ അമ്മയെ സന്ദര്‍ശിക്കാന്‍ മാത്രമുള്ള അനുമതിയാണ് നല്‍കേണ്ടതെന്നും ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു.

ഇടക്കാല ജാമ്യാപേക്ഷ തള്ളിയ വിചാരണക്കോടതിയുടെ മേയ് 19-ലെ ഉത്തരവിനെതിരെ ഉമര്‍ ഖാലിദ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നടപടി. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന അമ്മയെ പരിചരിക്കാനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉമര്‍ ഖാലിദ് വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അത്ര അനിവാര്യമല്ലെന്നും അമ്മയെ പരിചരിക്കാന്‍ മറ്റ് കുടുംബാംഗങ്ങള്‍ ലഭ്യമാണെന്നും നിരീക്ഷിച്ചാണ് വിചാരണക്കോടതി അന്ന് ജാമ്യം നിഷേധിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ 2020 ഫെബ്രുവരിയില്‍ ഉണ്ടായ ഡല്‍ഹി കലാപത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളാണ് എന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തത്. അന്ന് നടന്ന വംശീയ അക്രമങ്ങളില്‍ 53 പേര്‍ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest News

റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026