l o a d i n g

കായികം

വീണ്ടും ക്രിസ്റ്റ്യാനോ: ലോകകപ്പ് പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 19, 2026

ലിസ്ബണ്‍: 2026 ഫുട്ബോള്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. 27 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ റൊബര്‍ട്ടോ മാര്‍ട്ടിനസ് പ്രഖ്യാപിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം മുന്‍നിര ലീഗുകളിലെ ഒട്ടേറെ താരങ്ങളും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ആറാം ലോകകപ്പിനാണ് ക്രിസ്റ്റ്യാനോ ബൂട്ടുകെട്ടുന്നത്.
ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, റൂബന്‍ നെവസ്, ഗോണ്‍സാലോ റാമോസ് തുടങ്ങി സൂപ്പര്‍ താരങ്ങളെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് മാര്‍ട്ടിനസ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. അല്‍നസറില്‍ ക്രിസ്റ്റ്യലനോയുടെ സഹതാരമായ ജാവോ ഫെലിക്സും ടീമിലുണ്ട്. മുന്നേറ്റ നിരയില്‍ ഇവരെക്കൂടാതെ പെഡ്രോ നെറ്റോ, റാഫേല്‍ ലിയോ എന്നിവരുമുണ്ട്. നെല്‍സണ്‍ സെമെഡോ, ഡിയോഗോ ഡാലോ, റൂബന്‍ ഡയസ്, ജാവോ കാന്‍സലോ, ന്യൂനോ മെന്‍ഡിസ് തുടങ്ങിയ പേരുകേട്ട പ്രതിരോധനിരയുമായാണ് പോര്‍ച്ചുഗീസ് സംഘം ലോകകപ്പിനെത്തുന്നത്. ഡിയോഗോ കോസ്റ്റ, റൂയി സില്‍വ എന്നിവര്‍ ഗോള്‍കീപ്പര്‍മാരുടെ നിരയിലുണ്ട്. മുതിര്‍ന്ന താരങ്ങളടങ്ങിയ മധ്യനിരും കരുത്തുറ്റതാണ്.

നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ് ടീമിന്റെ കുന്തമുന. ലോകകപ്പോടെ കരിയറിന് വിരാമമിടാമെന്ന പ്രതീക്ഷയുമായാണ് റോണോ ലോകകപ്പിനെത്തുന്നത്. യൂറോ കപ്പും യുവേഫ നാഷന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ടെങ്കിലും പോര്‍ച്ചുഗലിന് ഇതുവരെ ലോകകിരീടം നേടാനായിട്ടില്ല. ലോകകപ്പില്‍ ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍. കോംഗോ, ഉസ്ബക്കിസ്ഥാന്‍, കൊളംബിയ ടീമുകളാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17 ന് കോംഗോയ്ക്കെതിരേയാണ് ആദ്യ മത്സരം.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026