l o a d i n g

സാംസ്കാരികം

മാധവിക്കുട്ടിയുടെ 'നീര്‍മാതളവും' ഓര്‍വെല്ലിന്റെ '1984'-ഉം; ദമ്മാമില്‍ സാഹിതീയം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 12, 2026

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ പ്രതിമാസ പുസ്തകാവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. 'സാഹിതീയം' എന്ന പേരില്‍ നടന്ന പരിപാടിയില്‍ മലയാള സാഹിത്യത്തിലെ അക്ഷരപുണ്യം മാധവിക്കുട്ടിയുടെ 'നീര്‍മാതളം പൂത്ത കാലം', ലോകസാഹിത്യത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ വിഖ്യാത നോവല്‍ '1984' എന്നീ കൃതികളാണ് ചര്‍ച്ചയായത്.

ദമ്മാം റോസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ സമദ് റഹ്‌മാന്‍ കൂടല്ലൂര്‍ 'നീര്‍മാതളം പൂത്ത കാലം' എന്ന കൃതിയും ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ഷാന '1984' എന്ന നോവലും അവതരിപ്പിച്ചു.

നമ്മുടെ കാലഘട്ടത്തിന്റെ നിര്‍ജീവതയിലേക്ക് നിഷ്‌കളങ്കതയും ഗൃഹാതുരതയും ബന്ധങ്ങളുടെ ഊഷ്മളതയും നിറയ്ക്കാന്‍ സാധിക്കുന്ന രചനയാണ് 1997-ല്‍ വയലാര്‍ അവാര്‍ഡ് നേടിയ 'നീര്‍മാതളം പൂത്ത കാലം' എന്ന് സമദ് കൂടല്ലൂര്‍ പറഞ്ഞു. നാലപ്പാട്ടും കൊല്‍ക്കത്തയിലുമായി താന്‍ അനുഭവിച്ചറിഞ്ഞ ബാല്യകാല സ്മരണകളെ ഹൃദയസ്പര്‍ശിയായ ഭാഷയില്‍ മാധവിക്കുട്ടി ഈ കൃതിയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ഓര്‍മ്മകള്‍ എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ ജീവിതരീതികളും വിശ്വാസങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്ന അപൂര്‍വ്വമായൊരു സാഹിത്യ സമാഹാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഓര്‍വെല്‍ രൂപപ്പെടുത്തിയ സാങ്കല്‍പ്പിക രാഷ്ട്രത്തെക്കുറിച്ചാണ് ഫാത്തിമ ഷാന സംസാരിച്ചത്. അധികാരഭ്രമവും സ്വേച്ഛാധിപത്യവും കൊടികുത്തിവാഴുന്ന 'ഓഷ്യാന' എന്ന രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ നോവല്‍, ഭരണകൂടങ്ങളുടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണെങ്കിലും ഇന്നും ഒരു വാക്കുപോലും മാറ്റാനില്ലാത്ത വിധം പ്രസക്തമാണ് '1984' എന്ന് ഫാത്തിമ അഭിപ്രായപ്പെട്ടു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മുഹമ്മദ് നജാത്തി, സോഫിയ ഷാജഹാന്‍, അഷ്റഫ് ആലുവ, ഡോ. രശ്മി ചന്ദ്രന്‍, പി.ടി അലവി, ഷിജു കലയപുരം, മുസ്തഫ ഹസന്‍, ജ്യോത്സ്‌ന രഞ്ജിത്ത്, സജിത്ത് രാമകൃഷ്ണന്‍, ലീനാ ഉണ്ണികൃഷ്ണന്‍, ജോയ് തോമസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. സിന്ധു ബിനു മോഡറേറ്ററായിരുന്നു.

രഞ്ജിത്ത് വടകര, ഷബീര്‍ ചാത്തമംഗലം, ഉണ്ണുണ്ണി ഷിബു, ബിജു ഗോകുലം, നജ്മുസ്മാന്‍ നിലമ്പൂര്‍, പി.കെ നവാസ്, ലസീന നൗഷാദ്, ഗായത്രി ബിജു, രമാ മുരളി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. സമാജം ഭാരവാഹികളായ മുരളീധരന്‍, ഹുസൈന്‍ ചമ്പോളില്‍, നജ്മുസമാന്‍ കുളങ്ങരതൊടി, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമന്‍, ഷാജു അഞ്ചേരി, നസീര്‍ പുന്നപ്ര, ഹമീദ് കണിച്ചാട്ടില്‍, ഉണ്ണികൃഷ്ണന്‍, നിഖില്‍ മുരളീധരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഷനീബ് അബൂബക്കര്‍ സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026