l o a d i n g

സാംസ്കാരികം

ലിംഗരാഷ്ട്രീയത്തിന്റെ കണ്ണാടിയായി 'ആയന'; അന്താരാഷ്ട്ര വേദികളില്‍ തിളങ്ങി പ്രവാസി മലയാളി സംവിധായിക സാരംഗി

Thumbnail
By    
May 6, 2026

കൊച്ചി: വീടകങ്ങളിലെയും സമൂഹത്തിലെയും ലിംഗരാഷ്ട്രീയം പ്രമേയമാക്കി നിര്‍മ്മിച്ച 'ആയന' (കണ്ണാടി) എന്ന ഹ്രസ്വചിത്രത്തിലൂടെ ആഗോള ശ്രദ്ധ നേടുകയാണ് യുവ സംവിധായിക സാരംഗി സ്മിത കൃഷ്ണകുമാര്‍. മുംബൈയിലെ പ്രശസ്തമായ 'വിസ്ലിംഗ് വുഡ്സ്' ഫിലിം സ്‌കൂളിലെ പഠനത്തിന്റെ ഭാഗമായി സാരംഗി ഒരുക്കിയ ഈ ചിത്രം ഇതിനോടകം പത്തോളം ദേശീയ പുരസ്‌കാരങ്ങളും അന്താരാഷ്ട്ര അംഗീകാരങ്ങളും സ്വന്തമാക്കി കഴിഞ്ഞു.

ജിദ്ദയുടെ മകള്‍; മുംബൈയില്‍ വിരിഞ്ഞ പ്രതിഭ

ദീര്‍ഘകാലം സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവാസിയായിരുന്ന സാരംഗി, ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയാണ്. എല്‍കെജി മുതല്‍ പ്ലസ് ടു വരെ ഐഐഎസ്‌ജെയില്‍ പഠിച്ച സാരംഗി സ്‌കൂള്‍ സ്റ്റുഡന്റ് കാബിനറ്റ് അംഗമായിരുന്നു. ജിദ്ദയിലെ സംഗീതവേദികളില്‍ സുപരിചിതയായിരുന്ന ഗായിക സ്മിത കൃഷ്ണകുമാറിന്റെയും, 25 വര്‍ഷത്തോളം 'മസ്‌ക് ലൈന്‍' ഷിപ്പിംഗ് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണകുമാറിന്റെയും മകളാണ് സാരംഗി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ചലച്ചിത്രകാരന്‍ സുഭാഷ് ഘായുടെ മുംബൈയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സാരംഗി ഫിലിം മേക്കിംഗില്‍ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയത്.

ഹോളി ആഘോഷത്തിന്റെ തലേന്ന് മകളെ കാണാതാകുന്ന ഒരു അമ്മയുടെ 18 മിനിറ്റ് ദൈര്‍ഘ്യമുള്ള പോരാട്ടമാണ് 'ആയന'യുടെ ഇതിവൃത്തം. അമ്മയുടെ അന്വേഷണത്തിലൂടെ ഓരോ വീട്ടിലും നിലനില്‍ക്കുന്ന ലിംഗവിവേചനവും അതിന്റെ സാമൂഹിക പ്രതിഫലനങ്ങളും ചിത്രം സൂക്ഷ്മമായി വരച്ചുകാട്ടുന്നു.

യൂട്യൂബില്‍ 25 ലക്ഷത്തിലധികം (2.5 മില്യണ്‍) കാഴ്ചക്കാരുമായി ചിത്രം ഇതിനകം ആഗോള ശ്രദ്ധ നേടിക്കഴിഞ്ഞു. ഇറ്റലിയിലെ 'കാ ഫോസ്‌കരി' ഫിലിം ഫെസ്റ്റിവലിലും, ടൊറന്റോയിലെ 'ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സൗത്ത് ഏഷ്യ'യിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.

തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 2024-ലെ ജിയോ സ്മൃതി ഹ്രസ്വചിത്ര പുരസ്‌കാരവും ഈ ചിത്രത്തിനായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചിയില്‍ നടന്ന എല്‍.കെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ക്യാമ്പസ് ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനം ആയനക്കായിരുന്നു. പ്രശസ്ത സംവിധായകന്‍ കമലില്‍നിന്നും സാരംഗി പുരസ്‌കാരം ഏറ്റു വാങ്ങി.

സാരംഗി തന്നെ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ സാരംഗിയും മേഘ്ന പാണ്ഡെയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത നടി ഗീത അഗര്‍വാള്‍ ശര്‍മ്മയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാരി കൊരാനെ, സോഹം ധോലു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. അമൃത ചാറ്റര്‍ജി ഛായാഗ്രഹണം നിര്‍വഹിച്ചു.

പ്രവാസി പശ്ചാത്തലത്തില്‍ നിന്ന് ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന ഈ മലയാളി പെണ്‍കുട്ടിയുടെ നേട്ടം ലളിതമായ ഒരു വിദ്യാര്‍ത്ഥി സംരംഭത്തിനപ്പുറം ഗൗരവമേറിയ ഒരു സിനിമാ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. https://youtu.be/gZBT6LNBz2g?si=iGOirsr_Xtcfp14d

ഫോട്ടോ: കൊച്ചിയില്‍ നടന്ന എല്‍കെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രശസ്ത സംവിധായകന്‍ കമലില്‍നിന്നും സാരംഗി അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

Photo Photo

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026