l o a d i n g

കേരള

റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിടും; വെല്ലുവിളിയുമായി പി.വി. അന്‍വര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 30, 2026

കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അന്‍വര്‍. ബേപ്പൂരില്‍ റിയാസ് വിജയിക്കുകയാണെങ്കില്‍ താന്‍ തല മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. ഫറോക്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ പരസ്യ വെല്ലുവിളി. സമാനമായ രീതിയില്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസ് തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ തനിക്ക് അനുകൂലമാകുമെന്നും ഇത്തവണ യുഡിഎഫ് 86 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നും അന്‍വര്‍ അവകാശപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും മുഹമ്മദ് റിയാസിന്റെ അമിത ഇടപെടലുകളുമാണ് സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് അന്‍വര്‍ വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വത്തെ റിയാസ് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ഇതിന് പാര്‍ട്ടി സെക്രട്ടറി കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെയും ത്രിപുരയിലെയും പോലെ കേരളത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതനത്തിന്റെ പാതയിലാണെന്നും പാര്‍ട്ടിയിലെ കുടുംബാധിപത്യത്തിനെതിരെ അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീല്‍ ഇത്തവണ പൊളിഞ്ഞതായി അന്‍വര്‍ ആരോപിച്ചു. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് (എം) ഈ തിരഞ്ഞെടുപ്പോടെ തകരുമെന്നും അദ്ദേഹം പറഞ്ഞു. ജനവികാരം പിണറായി വിജയന് എതിരാണെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തന്റെ നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനെയും മുഖ്യമന്ത്രിയെയും വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026