l o a d i n g

ഗൾഫ്

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മുന്‍ പ്രവാസി മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 23, 2026

കണ്ണൂര്‍: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. ചക്കരക്കല്‍ പള്ളിപ്പൊയില്‍ സ്വദേശി എം.വി. സനല്‍ കുമാര്‍ (37) ആണ് മരിച്ചത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സനല്‍ കുമാര്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നാട്ടിലെത്തിയത്.

ഇന്നലെ രാവിലെ 11 മണിയോടെ അയല്‍പക്കത്തെ വീട്ടില്‍ കിണര്‍ വൃത്തിയാക്കുന്ന ജോലിയില്‍ സഹായിയായി നില്‍ക്കുന്നതിനിടെയാണ് സനല്‍ കുമാര്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പള്ളിപ്പൊയിലിലെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കടുത്ത ചൂടിനെത്തുടര്‍ന്നുണ്ടായ സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

പള്ളിപ്പൊയിലിലെ കുഞ്ഞികൃഷ്ണന്റെയും സതിയുടെയും മകനാണ്. ഭാര്യ: ആതിര. മക്കള്‍: ശിവരുദ്ധ്, റയാന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്

കേരളത്തില്‍ 2024-ന് ശേഷം ആദ്യമായി മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളിലാണ് 'ഓറഞ്ച് അലര്‍ട്ട്' പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ താപനില 41.1°C വരെ ഉയര്‍ന്നു. മലമ്പുഴ, മുണ്ടൂര്‍ മേഖലകളിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്.
കോഴിക്കോട് നാദാപുരം ചെറുമോത്ത് അങ്കണവാടിയില്‍ ജോലി ചെയ്യുന്നതിനിടെ അധ്യാപികയായ അനിലയ്ക്ക് സൂര്യാഘാതമേറ്റു. ഇവരുടെ കൈയില്‍ പൊള്ളലേറ്റ നിലയിലാണ്.

കടുത്ത ചൂട് പരിഗണിച്ച് കോടതികളില്‍ ഗൗണ്‍ ധരിക്കുന്നതില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും മെയ് 31 വരെ ഹൈക്കോടതി ഇളവ് അനുവദിച്ചു.

ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Latest News

റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026