l o a d i n g

ഗൾഫ്

പറക്കും ടാക്‌സി ഇനി സ്വപ്നമല്ല; ദുബായില്‍ ആദ്യ സ്റ്റേഷന്‍ സജ്ജം

Thumbnail

ദുബായ്: ലോകത്തെ ആദ്യത്തെ ഇലക്ട്രിക് എയര്‍ ടാക്‌സി (പറക്കും ടാക്‌സി) സ്റ്റേഷന്റെ നിര്‍മ്മാണം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനം വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണിത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്റ്റേഷന്‍ സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തി.

ദുബായിയുടെ സുസ്ഥിരവും അത്യാധുനികവുമായ ഗതാഗത സംവിധാനങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ഏപ്രില്‍ 17-ലെ ലോക പൊതുഗതാഗത ദിനത്തിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. പുതിയ സര്‍വീസ് നിലവില്‍ വരുന്നതോടെ നഗരത്തിലെ യാത്രാസമയത്തില്‍ വന്‍ കുറവുണ്ടാകും. ഉദാഹരണത്തിന്, ദുബായ് വിമാനത്താവളത്തില്‍ നിന്ന് പാം ജുമൈറയിലേക്ക് കാറില്‍ പോകാന്‍ സാധാരണ 45 മിനിറ്റോളം എടുക്കുമെങ്കില്‍, എയര്‍ ടാക്‌സിയിലൂടെ വെറും 10 മിനിറ്റില്‍ എത്താം.

3,100 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് സ്റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. രണ്ട് ലാന്‍ഡിംഗ് പാഡുകള്‍, വിമാനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്റുകള്‍, രണ്ട് നിലകളിലുള്ള കാര്‍ പാര്‍ക്കിംഗ്, എയര്‍കണ്ടീഷന്‍ ചെയ്ത പാസഞ്ചര്‍ ടെര്‍മിനല്‍ എന്നവയും സ്റ്റേന്റെ പ്രത്യേകതളാണ്. വര്‍ഷത്തില്‍ 1.7 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാള്ള ശേഷിയുണ്ട്.

ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി , സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി വികസിപ്പിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ജോബി ഏവിയേഷന്‍ നിര്‍മ്മിക്കുന്ന അത്യാധുനിക ഇലക്ട്രിക് വിമാനങ്ങളാണ് സര്‍വീസിനായി ഉപയോഗിക്കുക. ദുബായ് മെട്രോ, ബസ് ശൃംഖലകള്‍ എന്നിവയുമായി ബന്ധിപ്പിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.

2025 നവംബറില്‍ യുഎഇയില്‍ വെച്ച് ജോബി ഏവിയേഷന്‍ നടത്തിയ പരീക്ഷണ പറക്കലുകള്‍ വിജയകരമായിരുന്നു. കടുത്ത വേനല്‍ക്കാലത്തെ താപനിലയെ പ്രതിരോധിക്കാനുള്ള വിമാനത്തിന്റെ ശേഷിയും പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
April 19, 2026
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
April 19, 2026
സൗദിയില്‍  ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
April 19, 2026
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
April 19, 2026
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
April 19, 2026
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
April 19, 2026
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
April 19, 2026
  വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
April 18, 2026
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
April 18, 2026
 ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
April 18, 2026