l o a d i n g

ഗൾഫ്

സൗദിയില്‍ ദേശീയ ആരോഗ്യ സര്‍വേയ്ക്ക് തുടക്കം; ലക്ഷ്യം ജനങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 15, 2026

റിയാദ്: സൗദി അറേബ്യയിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയും ചികിത്സാ ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കുന്നതിനായി 'ദേശീയ ആരോഗ്യ സര്‍വേ' ആരംഭിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞ ദിവസമാണ് ഈ ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സാമൂഹിക പശ്ചാത്തലം, വ്യക്തിഗത ശീലങ്ങള്‍, ആരോഗ്യ സേവനങ്ങളുടെ ലഭ്യത എന്നിവ പൊതുജനാരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പഠിക്കുകയാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം.

15 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിര്‍ന്നവരെയാണ് ഈ സര്‍വേയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ തൊഴില്‍ മേഖലയിലുള്ളവര്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോഗ്യ സ്വഭാവങ്ങള്‍ വിശകലനം ചെയ്യുക. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം, അവ സാധാരണക്കാര്‍ക്ക് ലഭ്യമാണോ, ചികിത്സാ ചിലവ് താങ്ങാനാവുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ പരിശോധിക്കും.

സര്‍വേയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വരുംകാല പൊതുജനാരോഗ്യ നയങ്ങള്‍ രൂപീകരിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും സര്‍ക്കാര്‍ ഉപയോഗിക്കും. ദേശീയ ആരോഗ്യ സര്‍വേയോടൊപ്പം 'സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സര്‍വേ'യും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. 15 മുതല്‍ 49 വയസ്സ് വരെയുള്ള സ്ത്രീകള്‍, 14 വയസ്സ് വരെയുള്ള കുട്ടികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഈ പഠനം.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെ ബാധിക്കുന്ന സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ജീവിതശൈലിയിലെ വെല്ലുവിളികള്‍ എന്നിവ സര്‍വേ വിശകലനം ചെയ്യും. സാംസ്‌കാരികമോ സാമ്പത്തികമോ ആയ കാരണങ്ങളാല്‍ ആര്‍ക്കെങ്കിലും ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടോ എന്ന് ഈ സര്‍വേയിലൂടെ കണ്ടെത്താനാകും.

നയരൂപകര്‍ത്താക്കള്‍ക്കും ആരോഗ്യ സേവന ദാതാക്കള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് നീട്ടി: ഗാക
October 12, 2026
 മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
മുന്‍ ബി.ജെ.പി എം.എല്‍.എ അടാര്‍ സിങ് ഭദാനയെ ജനക്കൂട്ടം അടിച്ചുകൊന്നു
October 12, 2026