l o a d i n g

കേരള

കേരളം വിധിയെഴുതി; പോളിങ് 80 ശതമാനത്തിലേക്ക്; ഇനി 25 നാള്‍ നീളുന്ന ആകാംക്ഷ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 9, 2026

തിരുവനന്തപുരം: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ കേരളം പോളിങ് ബൂത്തിലെത്തി വിധിയെഴുതി. വോട്ടര്‍ പട്ടിക പുതുക്കലിന് (SIR) ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം വോട്ടിങ് ശതമാനം 78.20 പിന്നിട്ടു. പലയിടത്തും രാത്രി വൈകിയും വോട്ടിങ് തുടരുന്നതിനാല്‍ ഇത് 80 ശതമാനം കടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സൂചന. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പോളിങ് ഇതിനോടകം തന്നെ 80 ശതമാനം കടന്നിട്ടുണ്ട്.

മേയ് 4-ന് വോട്ടെണ്ണല്‍
സംസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി 25 ദിവസത്തെ കാത്തിരിപ്പ്. മേയ് 4-ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളും തുടര്‍ന്ന് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണും. നിലവിലെ പതിനഞ്ചാം കേരള നിയമസഭയുടെ കാലാവധി മേയ് 23-നാണ് അവസാനിക്കുന്നത്. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പും ക്രമക്കേടുകളും ഒഴിവാക്കാന്‍ നടത്തിയ സമഗ്ര പരിഷ്‌കരണത്തിന് ശേഷം വോട്ടര്‍മാരുടെ എണ്ണത്തില്‍ 3.6 ലക്ഷത്തിന്റെ കുറവ് വന്നിരുന്നു. 2021-ല്‍ 2.75 കോടി വോട്ടര്‍മാരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 2,71,42,952 പേരാണ് പട്ടികയിലുള്ളത്. വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞിട്ടും പോളിങ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. 2021-ല്‍ 76 ശതമാനമായിരുന്നു പോളിങ്.

ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെടുമ്പോള്‍, നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. എന്നാല്‍ കേരളത്തില്‍ ഇത്തവണ തൂക്കുസഭ വരുമെന്നും എന്‍.ഡി.എ നിര്‍ണായക ശക്തിയാകുമെന്നുമാണ് ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാദം.

വോട്ടിങ് ശതമാനം ഉയരുന്നത് ആര്‍ക്ക് ഗുണകരമാകുമെന്ന് പ്രവചിക്കുക പ്രയാസകരമാണ്. 1960-ലെ തിരഞ്ഞെടുപ്പിലാണ് കേരളം ഏറ്റവും ഉയര്‍ന്ന പോളിങ് (85.72%) കണ്ടത്. അന്ന് കോണ്‍ഗ്രസ് വലിയ നേട്ടമുണ്ടാക്കി. എന്നാല്‍ 1987-ല്‍ പോളിങ് 80 ശതമാനം കടന്നപ്പോള്‍ (80.54%) എല്‍.ഡി.എഫിനായിരുന്നു വിജയം.

എക്‌സിറ്റ് പോള്‍ ഏപ്രില്‍ 29-ന് ശേഷം
ജനവിധിയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 29-ന് വൈകിട്ട് 6 മണിക്ക് ശേഷമേ സര്‍വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാവൂ എന്നാണ് നിര്‍ദ്ദേശം.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026