l o a d i n g

ഗൾഫ്

ഇസ്താംബൂളിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം; ഏറ്റുമുട്ടലില്‍ ഒരക്രമിയെ വെടിവെച്ചുകൊന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 7, 2026

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ഇസ്രായേല്‍ കോണ്‍സുലേറ്റിന് നേരെ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലയില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റ് കെട്ടിടത്തിന് പുറത്താണ് ആക്രമണം നടന്നത്. പോലീസുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ഒരു അക്രമി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കോണ്‍സുലേറ്റിന് പുറത്തുള്ള സുരക്ഷാ ചെക്ക് പോസ്റ്റിന് സമീപം പത്ത് മിനിറ്റോളം വെടിയൊച്ചകള്‍ മുഴങ്ങി. ഓട്ടോമാറ്റിക് റൈഫിളും കൈത്തോക്കുമായി എത്തിയ അക്രമികള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബാഗ് ധരിച്ചെത്തിയ ഒരാള്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് ബസ്സുകള്‍ക്കിടയിലൂടെ നീങ്ങുന്നതും വെടിവെക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റതായി ഇസ്താംബൂള്‍ ഗവര്‍ണര്‍ ദാവൂത് ഗുല്‍ അറിയിച്ചു.

ആക്രമണം നടത്തിയ മൂന്ന് പേര്‍ക്കും മതവിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരു സംഘടനയുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്ത്സി പറഞ്ഞു. ഇതില്‍ രണ്ട് പേര്‍ സഹോദരങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട അക്രമിയുടെയും പരിക്കേറ്റവരുടെയും മൃതദേഹങ്ങള്‍ സമീപത്തെ റോഡരികിലാണ് കണ്ടെത്തിയത്.

2023-ല്‍ ഹമാസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആരുമില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാലും നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ കാരണവുമാണ് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തുര്‍ക്കി വിട്ടത്. വെടിവെപ്പ് നടക്കുമ്പോള്‍ കെട്ടിടത്തില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

ഗാസയിലെ ഇസ്രായേല്‍ സൈനിക നടപടിയെത്തുടര്‍ന്ന് തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള ബന്ധം ഏറെ വഷളായ നിലയിലാണ്. 2023 നവംബറില്‍ തുര്‍ക്കി തങ്ങളുടെ സ്ഥാനപതിയെ ഇസ്രായേലില്‍ നിന്ന് തിരിച്ചുവിളിച്ചിരുന്നു. കോണ്‍സുലേറ്റിന് മുന്നില്‍ പ്രൊ-പാലസ്തീന്‍ പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് പ്രദേശം നേരത്തെ തന്നെ കനത്ത പോലീസ് കാവലിലായിരുന്നു. കനത്ത സുരക്ഷാ വലയത്തിനിടയിലാണ് ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026