l o a d i n g

കേരള

ആദായനികുതി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയ് സ്വയം വെടിവെച്ച് മരിച്ചു

Thumbnail

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ശൃംഖലയായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സി.ജെ. റോയിയെ (56) ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെ ബെംഗളൂരുവിലെ ലാംഗ്‌ഫോര്‍ഡ് ടൗണിലുള്ള ഓഫീസില്‍ വെച്ച് സ്വന്തം റിവോള്‍വര്‍ ഉപയോഗിച്ച് നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് രാജ്യം ഞെട്ടിയ ഈ സംഭവം നടന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് (ഐ.ടി) പരിശോധന നടത്തിവരികയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണത്തെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ഓഫീസിലേക്ക് വിളിച്ചുവരുത്തിയ റോയിയെ ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ചില രേഖകള്‍ എടുക്കാനെന്ന വ്യാജേന മറ്റൊരു മുറിയിലേക്ക് പോയ അദ്ദേഹം തന്റെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരളത്തില്‍ നിന്നുള്ള ഐ.ടി ഉദ്യോഗസ്ഥര്‍ക്ക് ബെംഗളൂരുവില്‍ പരിശോധന നടത്താന്‍ അധികാരമില്ലെന്ന് കാട്ടി മുന്‍പ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ അടുത്തിടെ സ്റ്റേ നീങ്ങിയതോടെയാണ് ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധന ശക്തമാക്കിയത്. തുടര്‍ച്ചയായ റെയ്ഡുകള്‍ റോയിയെ മാനസികമായി തളര്‍ത്തിയിരുന്നതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കൊച്ചി സ്വദേശിയായ സി.ജെ. റോയി കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ ബിസിനസ് സ്‌കൂളില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിരുന്നു. ഐ.ടി ഭീമനായ എച്ച്.പിയിലെ (HP) ജോലി രാജിവെച്ച് 2006-ലാണ് അദ്ദേഹം കോണ്‍ഫിഡന്റ് ഗ്രൂപ്പിന് തുടക്കമിട്ടത്. വളരെ വേഗം കേരളത്തിലും കര്‍ണാടകയിലുമായി റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ വളര്‍ച്ച നേടിയ അദ്ദേഹം പിന്നീട് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ചലച്ചിത്ര നിര്‍മ്മാണം തുടങ്ങിയ മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു. സ്ലോവാക് റിപ്പബ്ലിക്കിന്റെ ഓണററി കോണ്‍സല്‍ കൂടിയായിരുന്നു അദ്ദേഹം.

ആഡംബര കാറുകളുടെ വലിയ ശേഖരം തന്നെ റോയിക്കുണ്ടായിരുന്നു. 12 റോള്‍സ് റോയ്സ് ഉള്‍പ്പെടെ 200-ഓളം ആഡംബര വാഹനങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. ബിസിനസ് തിരക്കുകള്‍ക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സിനിമാ നിര്‍മ്മാണത്തിലും അദ്ദേഹം സജീവമായിരുന്നു.

ഭാര്യ: ലിനി റോയ്. മക്കള്‍: രോഹിത്, റിയ. അപ്രതീക്ഷിതമായ ഈ വിയോഗം ദക്ഷിണേന്ത്യന്‍ വ്യവസായ ലോകത്തെയാകെ കടുത്ത ഞെട്ടലിലാക്കിയിരിക്കുകയാണ്. അശോക് നഗര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അന്വേഷണം ആരംഭിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
April 19, 2026
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
April 19, 2026
സൗദിയില്‍  ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
April 19, 2026
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
April 19, 2026
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
April 19, 2026
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
April 19, 2026
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
April 19, 2026
  വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
April 18, 2026
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
April 18, 2026
 ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
April 18, 2026