l o a d i n g

കേരള

കേരളം മറക്കാന്‍ ആഗ്രഹിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ വീണ്ടും ഓര്‍മിപ്പിക്കരുത്, രാഷ്ട്രീയ നേതാക്കളില്‍ നിന്ന് പക്വതയോടെയുള്ള സംസാരമാണുണ്ടാവേണ്ടത് - കാന്തപുരം

Thumbnail

തിരൂര്‍: രാഷ്ട്രീയ നേതാക്കളില്‍ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. നേതൃപദവിയിലിരിക്കുന്നവരുടെ വാക്കുകളില്‍ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാകരുത്. തിരഞ്ഞെടുപ്പിനെയും അധികാരത്തെയും മാത്രം മുന്‍നിര്‍ത്തി മനസ്സിലാക്കേണ്ടതല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ്. അധികാരം വരും, പോകും. ഈ നാട് പല മനുഷ്യര്‍ ഒരുമിച്ചു പാര്‍ക്കുന്നതാണ്. അവര്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കേരളം മറക്കാന്‍ ആഗ്രഹിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ വീണ്ടും ഓര്‍മിപ്പിക്കരുത്. വര്‍ഗീയതക്ക് വളക്കൂറുള്ള മണ്ണാകരുത് കേരളം.
രാഷ്ട്രീയ നേതാക്കള്‍ താത്കാലിക നേട്ടങ്ങള്‍ക്കായി അതിരുകടന്ന് സംസാരിക്കരുത്. അതിലൂടെ നുഴഞ്ഞുകയറിവരുന്നത് വര്‍ഗീയതയാണ്. വന്നുകഴിഞ്ഞാല്‍ എളുപ്പം തിരിച്ചുപോകില്ല. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്തുവേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്നും കാന്തപുരം പറഞ്ഞു.

മതസൗഹാര്‍ദത്തിന്റെ പാലം സൃഷ്ടിക്കലാണ് കേരളയാത്രയുടെ ലക്ഷ്യമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുര്‍റഹ്‌മാന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വലിയ ആശയങ്ങളുള്ള ലളിതമായ പ്രമേയമാണ് യാത്ര മുന്നോട്ടുവെക്കുന്നത്. യാത്രയുടെ ഓരോ ചുവടും ചരിത്രത്തിലേക്കാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകചരിത്രത്തില്‍ കേരളയാത്രക്ക് സമാനമായ യാത്രയുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ ടി ജലീല്‍ പറഞ്ഞു.

സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സാദിഖ് സഖാഫി പെരിന്താറ്റിരി, ഡോ. അബൂബക്കര്‍ പ്രമേയ പ്രഭാഷണം നടത്തി. കെ ടി ജലീല്‍ എം എല്‍ എ, കുറുക്കോളി മൊയ്തീന്‍ എം എല്‍ എ, ഒ കെ അബ്ദുര്‍റശീദ് മുസ്ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, കുഞ്ഞലവി ഫൈസി തെന്നല, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി പുന്നത്തല, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്‌മത്തുല്ല സഖാഫി എളമരം, സി ഹരിദാസ്, ഇ ജയന്‍, പി ടി അജയ് മോഹന്‍, കെ പി നൗഷാദ് അലി, മുന്‍സിപല്‍ ചെയര്‍മാന്‍ കെ ഇബ്റാഹീം ഹാജി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, കൂറ്റമ്പാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഡോ. ഹുസൈന്‍ രണ്ടത്താണി സംബന്ധിച്ചു. ഊരകം അബ്ദുര്‍റഹ്‌മാന്‍ സഖാഫി സ്വാഗതവും അബ്ദുസ്സമദ് മുട്ടന്നൂര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്ര തിരൂരിലെത്തിയപ്പോള്‍.

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026