l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ്: എ ഡിവിഷന്‍ ഫൈനലില്‍ റിയല്‍ കേരള - സാബിന്‍ എഫ്.സി പോരാട്ടം

Thumbnail

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ (SIFF) ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടങ്ങള്‍ ഈ വെള്ളിയാഴ്ച നടക്കും. കായികപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ ഡിവിഷന്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ എച്ച്.എം.ആര്‍ റിയല്‍ കേരള എഫ്.സി, റീം അല്‍ ഊല ഈസ്റ്റീ സാബിന്‍ എഫ്.സിയെ നേരിടും.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങളില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അര്‍കാസ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് റിയല്‍ കേരള ഫൈനലില്‍ പ്രവേശിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അബ്ദുല്‍ റബീഹ് നല്‍കിയ പാസ്സില്‍ നിന്ന് ജിബിന്‍ വര്‍ഗീസ് റിയല്‍ കേരളയ്ക്കായി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ സുഹൈലിലൂടെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചതോടെ മത്സരം ആവേശകരമായി. റിയല്‍ കേരള ഗോള്‍കീപ്പര്‍ ഷിബിലിയുടെ അസാമാന്യ സേവുകള്‍ ടീമിന് തുണയായി. ഒടുവില്‍ എക്‌സ്ട്രാ ടൈമില്‍ അബ്ദുല്‍ റബീഹ് നേടിയ ഗോളിലൂടെ റിയല്‍ കേരള തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനല്‍ ഉറപ്പിച്ചു. അബ്ദുല്‍ റബീഹാണ് 'പ്ലെയര്‍ ഓഫ് ദി മാച്ച്'.

രണ്ടാം സെമിയില്‍ ബാന്‍ ബേക്കറി മഹ്ജര്‍ എഫ്.സിയെ ഇതേ സ്‌കോറിന് പരാജയപ്പെടുത്തിയാണ് സാബിന്‍ എഫ്.സി ഫൈനലിലെത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ സാബിന്‍ നായകന്‍ അന്‍സില്‍ നേടിയ മനോഹരമായ വോളി ഗോള്‍ ടീമിന് വിജയം സമ്മാനിച്ചു. സാബിന്‍ എഫ്.സിക്കായി ബിബിന്‍ ബോബനും മഹ്ജറിനായി ഉനൈസും ഗോളുകള്‍ നേടി. മികച്ച പ്രകടനം കാഴ്ചവെച്ച അന്‍സിലിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തു.

ബി ഡിവിഷന്‍ സെമിഫൈനലുകളില്‍ എ.സി.സി ബിയെ പരാജയപ്പെടുത്തി അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാംസ് ന്യൂകാസില്‍ എഫ്.സിയും, ജെ.എസ്.സി ഫാല്‍ക്കണ്‍സിനെ തോല്‍പ്പിച്ച് ഡേ ബൈ ഡേ മാര്‍ക്കറ്റ് യാസ് എഫ്.സിയും ഫൈനലില്‍ കടന്നു. ന്യൂകാസിലിനായി മുഹമ്മദ് ഷാഫിയും യാസ് എഫ്.സിക്കായി അമന്‍ മായന്‍, ഇമാദ് ഷംലാന്‍ എന്നിവരും സ്‌കോര്‍ ചെയ്തു. മുഹമ്മദ് ഷാഫി, അല്‍മാസ് എന്നിവരാണ് യഥാക്രമം പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ നേടിയത്.

ഫൈനല്‍ വിവരങ്ങള്‍: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും.

ഡി ഡിവിഷന്‍ (U-17): ജെ.എസ്.സി സോക്കര്‍ അക്കാദമി ടാലെന്റ് ടീന്‍സിനെ നേരിടും.

ബി ഡിവിഷന്‍: യാസ് എഫ്.സി ന്യൂകാസില്‍ എഫ്.സി പോരാട്ടം നടക്കും.

എ ഡിവിഷന്‍: റിയല്‍ കേരള എഫ്.സി vs സാബിന്‍ എഫ്.സി.

ഫോട്ടോ: സബീന്‍ എഫ്സി - മഹ്ജര്‍ എഫ്സി, യാസ് എഫ്സി - ജെ എസ് സി ഫാല്‍ക്കന്‍ എഫ്സി മത്സരങ്ങളില്‍ നിന്നും.

Photo

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026