l o a d i n g

കേരള

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 14, 2025

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥികള്‍ക്കും പരാജയം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനില്‍ മത്സരിച്ച അരുണിമ എം. കുറുപ്പ്, തിരുവനന്തുപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനിലെ സ്ഥാനാര്‍ഥി അമയ പ്രസാദ് എന്നിവരാണ് പരാജയപ്പെട്ടത്. ഇരുവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നു.

വയലാര്‍ ഡിവിഷനില്‍ 17,415 വോട്ടോടെ രണ്ടാം സ്ഥാനത്താണ് അരുണിമ ഫിനിഷ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സന്ധ്യാ ബെന്നി 4,519 വോട്ടുകള്‍ക്കാണ് അരുണിമയെ പരാജയപ്പെടുത്തിയത്. സന്ധ്യാ ബെന്നിക്ക് 21,934 വോട്ടാണ് ലഭിച്ചത്.

തിരുവനന്തപുരത്ത് അമയയെ പരാജയപ്പെടുത്തിയതും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. പോത്തന്‍കോട് ഡിവിഷനില്‍ 12,172 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്താനേ അമയയ്ക്ക് കഴിഞ്ഞുള്ളൂ. 12,432 വോട്ട് നേടി രണ്ടാമതെത്തിയ ബിജെപി സ്ഥാനാര്‍ഥിയുടെ തൊട്ടരികെ തന്നെയാണ് അമയയും. സിപിഎം സ്ഥാനാര്‍ഥി എസ്. കാര്‍ത്തികയാണ് 16,318 വോട്ട് നേടി പോത്തന്‍കോട് ഡിവിഷനില്‍ വിജയിച്ചത്.

വനിതാ സംവരണ സീറ്റിലാണ് അരുണിമയും അമേയയും മത്സരിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ ഇരുവരുടേയും സ്ഥാനാര്‍ഥിത്വം ആശയക്കുഴപ്പത്തിലായിരുന്നു. വനിതാ സീറ്റില്‍ ട്രാന്‍സ്ജെന്‍ഡറിന് മത്സരിക്കാന്‍ കഴിയുമോ എന്നതായിരുന്നു ആശയക്കുഴപ്പത്തിന് കാരണം. എന്നാല്‍ ട്രാന്‍സ്വിമനായ അരുണിമയും അമയയും തങ്ങള്‍ സംവരണ വാര്‍ഡില്‍ മത്സരിക്കാന്‍ യോഗ്യരാണെന്ന് വാദിച്ചു.

സ്ഥാനാര്‍ഥിത്വം അംഗീകരിക്കാതിരുന്നതോടെ അമയ പ്രസാദും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം അമയയുടെ മുഴുവന്‍ രേഖകളിലും സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ ഇവര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലായിരുന്നു. ഇതിനെതിരെയാണ് അമയ കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രസര്‍ക്കാരും നല്‍കിയ രേഖകള്‍ പരിശോധിച്ച ഹൈക്കോടതി ഒടുവില്‍ അമയയ്ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. സീരിയല്‍ താരവും ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമാണ് അമയ.

അരുണിമയുടെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടില്ല എന്ന് പ്രചാരണമുണ്ടായെങ്കിലും പത്രിക അംഗീകരിക്കപ്പെട്ടു. തന്റെ ഒരു രേഖയിലും ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നും എല്ലാ രേഖകളിലും താന്‍ സ്ത്രീയാണെന്നും പത്രിക സമര്‍പ്പിച്ചശേഷം അരുണിമ പറഞ്ഞിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ രക്ഷാധികാരിയും കെപിസിസി എക്‌സിക്യുട്ടീവ് അംഗവും കെഎസ്യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം. കുറുപ്പ്.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026