l o a d i n g

കായികം

മാക്‌സിസ് ഗൂഗിളീസ് ടൂര്‍ണമെന്റില്‍ ജിദ്ദ ഇന്ത്യന്‍ സ്‌കൂളിന്റെ മേധാവിത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 2, 2025

ജിദ്ദ- വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ഗൂഗ്‌ളീസ് ക്ലബ് സംഘടിപ്പിച്ച മാക്‌സിസ് ഗൂഗ്‌ളീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-2 വില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീമുകള്‍ മേധാവിത്വം ഉറപ്പിച്ചു. 13, 16, 18 എന്നീ മൂന്ന് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ മൂന്നു വിഭാഗത്തിലും ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീമുകളാണ് വിജയം നേടിയത്.

ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് സ്‌കൂളുകളില്‍ നിന്നുള്ള ടീമുകളും ജിദ്ദയിലെ വിവിധ ഇന്റര്‍നാഷനല്‍ സ്‌കൂളുകളും ടൂര്‍ണമെന്റില്‍ പങ്കെടുത്തു. നവംബര്‍ 14, 21 തീയതികളില്‍ നടന്ന പ്രാഥമിക മത്സരങ്ങള്‍ക്ക് പിന്നാലെ, ഫൈനല്‍ മത്സരങ്ങള്‍ നവംബര്‍ 28 വെള്ളിയാഴ്ച അല്‍ മഹര്‍ സ്റ്റേഡിയത്തിലാണ് നടന്നത്.

18 വയസ് വിഭാഗത്തില്‍ അല്‍ ഹുകാമ ഇന്റര്‍നാഷണല്‍ സ്‌കൂളിനെയും (3-0) 16 വയസ് വിഭാഗത്തില്‍ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെയും (3-1) 13 വയസ് വിഭാഗത്തില്‍ നോവല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനെയുമാണ് (5-0) ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പരാജയപ്പെടുത്തിയത്.

വിജയികള്‍ക്കുള്ള ട്രോഫി മാക്‌സിസ് ടയേഴ്സ്, മൈഡു ട്രേഡിങ് കമ്പനി, അല്‍ അബീര്‍ ഹോസ്പിറ്റല്‍, ടി.ഡബ്ല്യു.സി. ഷിപ്പിംഗ് കമ്പനി, ക്രീയേറ്റീവ് ഇവന്റ്, സൂറത്ത് സൂപ്പര്‍മാര്‍ക്കറ്റ്, സഫിയ ട്രാവല്‍സ് എന്നിവയുടെ പ്രതിനിധികള്‍ വിതരണം ചെയ്തു. സമാപന ചടങ്ങില്‍ ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

Photo

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026