l o a d i n g

കായികം

അടച്ചിട്ട വാതിലുകള്‍ തുറക്കുന്നു, ഉത്തരകൊറിയയിലേക്ക് ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് എത്തുമ്പോള്‍

മുനീര്‍ വാളക്കുട

Thumbnail

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞവാരങ്ങളില്‍ ദി ഗാര്‍ഡിയന്‍ അടക്കമുള്ള പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ വാര്‍ത്ത ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ തങ്ങളുടെ രാജ്യത്തെ ഫുട്‌ബോള്‍ കമ്പക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ കാണാന്‍ അവസരം നല്‍കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. എന്തിനും ഏതിനും ഇരുമ്പ് വേലിക്കെട്ടുള്ള ഉത്തരകൊറിയയില്‍ നിന്നുള്ള ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാണോ എന്ന നിരീക്ഷണത്തിലാണ് ഫുട്‌ബോള്‍ ലോകം.

കൊറിയന്‍ വിഭജനത്തിന് ശേഷം, ഉത്തരകൊറിയ സ്ഥാപിതമായത് മുതല്‍ ഫുട്‌ബോള്‍ തന്നെയാണ് ആ രാജ്യത്തിന്റെ പ്രധാന കായികവിനോദം. എന്നാല്‍ അവിടുത്തെ സര്‍ക്കാര്‍ ഫുട്‌ബോളിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ തുടങ്ങി. ഒപ്പം രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പുറംരാജ്യങ്ങളുമായുള്ള ബന്ധം ഉത്തരകൊറിയ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. അതുകാരണം സംഭവിച്ച അന്താരാഷ്ട്ര മത്സര പരിചയത്തിന്റെ കുറവും ഉത്തരകൊറിയന്‍ ഫുട്‌ബോളിനെ വളരെയധികം പിന്നോട്ട് വലിച്ചു. രണ്ട് തവണ മാത്രമാണ് ഉത്തരകൊറിയ ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. 1966 -ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവരുടെ ആദ്യ ലോകകപ്പില്‍ തന്നെ അവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശക്തരായ ഇറ്റലിയെ പോലും പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തിയ ഉത്തരകൊറിയ അന്ന് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. പിന്നീട് 44 വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലാണ് ഉത്തരകൊറിയ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്. പക്ഷേ അവിടെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

5 തവണയാണ് ആ രാജ്യം ഏഷ്യാകപ്പില്‍ പങ്കെടുത്തത്. അതില്‍ 1980-ല്‍ കുവൈത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ നാലാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. വാര്‍ത്തകള്‍ക്കും വേലിക്കെട്ടുള്ള ആ രാജ്യത്തുനിന്ന് ഫുട്‌ബോളിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നത് വിരളമാണ്. രാജ്യത്തിന്റെ കടുത്ത നിയമങ്ങളും, വിദേശ സ്വാധീനങ്ങളോടുള്ള നിയന്ത്രണങ്ങളും ഉള്ളതിനാല്‍ വിദേശതാരങ്ങള്‍ ആരും ഉത്തരകൊറിയന്‍ ക്ലബ്ബുകളില്‍ കളിക്കുന്നില്ല. എങ്കിലും ആ രാജ്യത്തെ ആഭ്യന്തര ലീഗുകള്‍ സജീവമായി നടക്കുന്നുണ്ട്.

അംനോക്ഗാങ്, കിഗ്വഞ്ച, പ്യോംഗ്യാങ് സിറ്റി, ഏപ്രില്‍ 25, ഹ്വാബൂള്‍, ക്യോങ് ഗോങ് സോങ് തുടങ്ങിയവയൊക്കെ ഉത്തരകൊറിയന്‍ ആഭ്യന്തര ലീഗിലെ മുന്‍നിര ക്ലബ്ബുകളാണ്. ഇവയില്‍ ഏറിയ പങ്കും തലസ്ഥാന നഗരമായ പ്യോംഗ്യാങില്‍ നിന്നുള്ളവയാണ്. അതില്‍ തന്നെ എല്ലാ പ്രമുഖ ക്ലബ്ബുകളും രാജ്യത്തെ വലിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായോ സൈനിക വിഭാഗങ്ങളുമായോ ബന്ധപ്പെട്ട് കിടക്കുന്നവയാണ്. ' ഏപ്രില്‍ 25' എന്ന ക്ലബ്ബിന്റെ പേര്തന്നെ ഉത്തരകൊറിയന്‍ സൈന്യത്തിന്റെ സ്ഥാപക ദിനത്തെയാണ് സൂചിപ്പിക്കുന്നത്. ഒപ്പം വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ, കൊറിയന്‍ സ്റ്റേറ്റ് റെയില്‍വേ, മിനിസ്ട്രി ഓഫ് പീപ്പിള്‍സ് സെക്യൂരിറ്റി തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ക്ലബ്ബുകളും നിരവധിയാണ്.

എല്ലാത്തിലും നിയന്ത്രണങ്ങള്‍ ഉള്ള ഉത്തരകൊറിയയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് സംപ്രേഷണം ചെയ്യുമ്പോള്‍ അവിടെയും' വെട്ടിമാറ്റല്‍ ' ഉണ്ടാവുമെന്നാണ് പശ്ചാത്യ മാധ്യമങ്ങളും കളിയെഴുത്തുകാരും നിരീക്ഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അടിമുടി സെന്‍സര്‍ഷിപ്പോടുകൂടിയാവും കൊറിയക്കാര്‍ പ്രീമിയര്‍ലീഗ് കാണുക. നിയമങ്ങളും നടപടികളും കൊണ്ട് വിചിത്രമായ ഉത്തരകൊറിയയില്‍ പ്രീമിയര്‍ലീഗ് സംപ്രേഷണം ചെയ്യുന്നതിലുമുണ്ട് വിചിത്രമായ ചില നിയമങ്ങള്‍. അതില്‍ ആദ്യത്തേത് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടാവില്ല എന്നതാണ്. ഔദ്യോഗിക ഏജന്‍സികള്‍ കളികണ്ട് പരിശോധിച്ച്, ആവശ്യമായ എഡിറ്റിംഗ് നടത്തിയതിന് ശേഷം മാത്രമാണ് ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നത്. 90 മിനിറ്റുള്ള മത്സരം എഡിറ്റിംഗ് കഴിഞ്ഞ് ഒരു മണിക്കൂര്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ. ഒപ്പം സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇംഗ്ലീഷ് സന്ദേശങ്ങളും പരസ്യങ്ങളും വെട്ടിമാറ്റും. പകരം കൊറിയന്‍ ഗ്രാഫിക്‌സുകളും ഉത്തരകൊറിയയുടെ ഔദ്യോഗിക അടയാളങ്ങളും ഉള്‍കൊള്ളിച്ചാവും മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഒപ്പം തങ്ങളുടെ ശത്രുരാജ്യമായ ദക്ഷിണകൊറിയന്‍ താരങ്ങള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടരുതെന്ന് ഉത്തരകൊറിയയുടെ പ്രധാന നിബന്ധനകളില്‍ ഒന്നാണ്. അങ്ങനെയെങ്കില്‍ പ്രീമിയര്‍ലീഗ് ക്ലബ്ബുകളായ ന്യൂകാസില്‍ യുണൈറ്റഡിന് കളിക്കുന്ന പാര്‍ക്ക് സ്യൂങ്-സൂ, ബ്രെന്റ്‌ഫോഡിന്റെ കിം ജി സൂ, വോള്‍ഫ്‌സിന്റെ വാങ് ഹി ചാന്‍ തുടങ്ങിയ ദക്ഷിണകൊറിയന്‍ താരങ്ങളുടെ ദൃശ്യങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കില്ല.

അത്യധികം രഹസ്യസ്വഭാവം പുലര്‍ത്തുന്ന ഒരു രാജ്യമാണ് ഉത്തരകൊറിയ. അതിനാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് പോലുള്ള വിദേശകായിക മത്സരങ്ങളുടെ സംപ്രേഷണം അവിടെ എങ്ങനെ നടക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഒപ്പം ഉത്തരകൊറിയന്‍ ജനതയുടെ വലിയൊരു വിഭാഗത്തിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ കുറിച്ച് വലിയ ധാരണയോ കാഴ്ചപ്പാടോ ഉണ്ടാവാന്‍ സാധ്യതയില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം അവര്‍ക്ക് അതിനെക്കുറിച്ച് അറിയാന്‍ ഔദ്യോഗിക മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. ഉത്തരകൊറിയന്‍ ദേശീയ ടീമിനെയും അവിടുത്തെ ആഭ്യന്തര ലീഗിന്റെയും വാര്‍ത്തകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ ആ രാജ്യത്തെ മാധ്യമങ്ങള്‍ക്കും അനുവാദമുള്ളൂ. ഏതായാലും കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയയും ആ രാജ്യത്തെ ജനങ്ങളും ഇംഗ്ലീഷ് പ്രീമിയര്‍ലീഗിനെ തള്ളുമോ കൊള്ളുമോ എന്ന് കാത്തിരുന്ന് കാണാം .

-മുനീര്‍ വാളക്കുട

Latest News

ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
June 13, 2026
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026

Related News