l o a d i n g

ഇന്ത്യ

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ട് ഒരു വര്‍ഷം; കെജ്രിവാളിന് കേന്ദ്രം ബംഗ്ലാവ് അനുവദിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2025

ന്യൂഡല്‍ഹി- ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒരു വര്‍ഷത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിച്ചു. ലോധി എസ്റ്റേറ്റിലെ 95-ാം നമ്പര്‍ ടൈപ്പ്-7 ബംഗ്ലാവാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ വസതികളില്‍ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ വിഭാഗമാണിത്.

ഒരു ദേശീയ പാര്‍ട്ടിയുടെ കണ്‍വീനര്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ വസതിക്ക് കെജ്രിവാളിന് അര്‍ഹതയുണ്ട്. എന്നാല്‍, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തില്‍ നിന്ന് അനുവദിച്ചു നല്‍കുന്നതിലുള്ള കാലതാമസം കാരണം എ.എ.പി നേതാവ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ വസതി അനുവദിക്കുമെന്ന് സെപ്റ്റംബര്‍ 25-ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ച കെജ്രിവാള്‍, ഒക്ടോബറിലാണ് ഔദ്യോഗിക വസതിയായ 6, ഫ്‌ളാഗ്സ്റ്റാഫ് റോഡില്‍നിന്ന് താമസം മാറിയത്. അന്നുമുതല്‍ അദ്ദേഹം എ.എ.പി രാജ്യസഭ എം.പി അശോക് മിത്തലിന് അനുവദിച്ച സര്‍ക്കാര്‍ വസതിയിലാണ് താമസിച്ചിരുന്നത്. കെജ്രിവാള്‍ മുന്‍പ് താമസിച്ച വീടിന്റെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ 'ഷീഷ് മഹല്‍' വിവാദത്തിന് കാരണമായിരുന്നു. ടൈപ്പ്-7 ബംഗ്ലാവുകള്‍ ദേശീയ പാര്‍ട്ടി അദ്ധ്യക്ഷന്മാര്‍ക്ക് അനുവദിക്കുന്ന പതിവുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026