l o a d i n g

ഗൾഫ്

സൗദി ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Thumbnail
Publisher By     എ.എം. സജിത്ത്
September 22, 2025

ജിദ്ദ- സൗദി അറേബ്യയുടെ ദേശീയ പതാക ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മങ്ങുകയോ പഴകുകയോ ചെയ്ത പതാകകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. പഴകിയ പതാകകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ തന്നെ നശിപ്പിക്കണം. 95-ാമത് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് തങ്ങളുടെ 'എക്‌സ്' അക്കൗണ്ടിലൂടെയാണ് മന്ത്രാലയം ഈ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

-അനുചിതമായ ഉപയോഗം: പതാക ഒരു സാധനം കെട്ടാനോ ചുമക്കാനോ ഉപയോഗിക്കരുത്. മൃഗങ്ങളുടെ ശരീരത്തില്‍ പതാക പതിപ്പിക്കാനോ അച്ചടിക്കാനോ പാടില്ല.

-വാണിജ്യപരമായ ഉപയോഗം: സൗദി പതാക ഒരു വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യങ്ങള്‍ക്കോ നിയമത്തില്‍ പറഞ്ഞിട്ടുള്ളതല്ലാത്ത മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

-സംരക്ഷണം: പതാക കേടുവരാനോ വൃത്തികേടാകാനോ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കാന്‍ പാടില്ല.

-ഉയര്‍ത്തുന്ന രീതി: പതാക കൊടിമരത്തില്‍ കെട്ടിവയ്ക്കുകയോ കുടുക്കുകയോ ചെയ്യരുത്. അത് എപ്പോഴും ഉയര്‍ന്നുനില്‍ക്കുകയും സ്വതന്ത്രമായി ചലിക്കുകയും വേണം.

-തിരിച്ചുള്ള ഉപയോഗം: ഒരു കാരണവശാലും പതാക തലകീഴായി ഉയര്‍ത്തരുത്.

-അപമാനിക്കരുത്: പതാകയെ അപമാനിക്കുന്ന രീതിയിലുള്ള ഒരു ഉപയോഗവും അനുവദനീയമല്ല. ഉപയോഗശേഷം വലിച്ചെറിയാന്‍ ഉദ്ദേശിച്ചുള്ള വസ്തുക്കളില്‍ പതാക അച്ചടിക്കരുത്.

-അലങ്കാരങ്ങള്‍: പതാകയുടെ അരികുകള്‍ അലങ്കരിക്കുകയോ അതില്‍ മറ്റ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

-പകുതി താഴ്ത്തരുത്: രാജ്യത്തിന്റെ ദേശീയ പതാക പകുതി താഴ്ത്തുന്നത് നിരോധിച്ചിട്ടുണ്ട്.

-ചിഹ്നങ്ങള്‍: രാജ്യത്തിന്റെ ചിഹ്നങ്ങളായ ഈത്തപ്പനയോലയും അതിന് കുറുകെയുള്ള വാളുകളും പതാകയില്‍ സ്ഥാപിക്കാന്‍ പാടില്ല.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026