l o a d i n g

ഗൾഫ്

പ്രധാനമന്ത്രി മോദിയുടെ 75-ാം പിറന്നാള്‍: ദൃശ്യവിസ്മയമൊരുക്കി ബുര്‍ജ് ഖലീഫ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 18, 2025

ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം പ്രമാണിച്ച് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നിറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം മോദിയുടെ ചിത്രങ്ങളും പിറന്നാള്‍ സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ച് ദുബായുടെ ആകാശത്തിന് വര്‍ണ്ണപ്പകിട്ടേകി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതീകമായാണ് ഈ ദൃശ്യവിസ്മയം വിലയിരുത്തപ്പെടുന്നത്.

പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. എക്സില്‍ പങ്കുവെച്ച സന്ദേശം ഇങ്ങനെ: 'നരേന്ദ്ര മോദിക്ക് ഹൃദയംഗമമായ ജന്മദിനാശംസകള്‍. താങ്കള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ വിജയങ്ങളും നേരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും നല്ല ബന്ധത്തിന്റെയും തെളിവാണ് ഈ സൗഹൃദ സന്ദേശമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

പ്രധാനമന്ത്രി മോദിക്ക് ലോകമെമ്പാടുമുള്ള നേതാക്കളില്‍ നിന്നു ആശംസകള്‍ പ്രവഹിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്, '75-ാം ജന്മദിനാശംസകള്‍, പ്രധാനമന്ത്രി താങ്കളുടെ നേതൃപാടവം എന്നെ ആകര്‍ഷിച്ചു. ഈ പ്രത്യേക ദിവസത്തിലും ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും താങ്കള്‍ ഒരു പ്രധാന സംരംഭത്തിന് തുടക്കം കുറിക്കുന്നു,' എന്ന് കുറിച്ചു.

ബ്രിട്ടനിലെ ചാള്‍സ് രാജാവ് 'ഏക് പേഡ് മാ കെ നാം' എന്ന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രിക്ക് ഒരു കടമ്പ് വൃക്ഷം സമ്മാനിച്ച് ഈ ദിനത്തെ കൂടുതല്‍ അവിസ്മരണീയമാക്കി. പരിസ്ഥിതി സംരക്ഷണത്തോടുള്ള ഇരു നേതാക്കളുടെയും പ്രതിബദ്ധതയാണ് ഈ സമ്മാനം സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ എക്സില്‍ അറിയിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചു.

എല്ലാവരുടെയും സ്‌നേഹാശംസകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ലോകമെമ്പാടുമുള്ള നേതാക്കളില്‍നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച ആശംസകള്‍ തന്നെ വികാരഭരിതനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി കൂടുതല്‍ പരിശ്രമിക്കാന്‍ ഇത് തനിക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026