l o a d i n g

ഗൾഫ്

രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ്; വെബ്ബ്‌പോര്‍ട്ടല്‍ നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 12, 2025

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വിപുലമായ സ്‌കോളര്‍ഷിപ്പ് പദ്ധതിക്കാണ് രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പിലൂടെ തുടക്കമാകുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പഠനമികവുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ വെബ്ബ്‌പോര്‍ട്ടല്‍ (rpscholarship.norkaroots.kerala.gov.in) പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലെ ആദ്യ ബാച്ചിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 30 നകം അപേക്ഷ നല്‍കാവുന്നതാണ്. സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പൊതു മാനദണ്ഡങ്ങളും നിബന്ധനകളും വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്.

തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ഉച്ചകഴിഞ്ഞ് നടന്ന പ്രകാശന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മണി സ്വാഗതവും, ഐ.ഡി കാര്‍ഡ് സെഷന്‍ ഓഫീസര്‍ കെ. രമണി നന്ദിയും പറഞ്ഞു. വെബ്ബ്‌പോര്‍ട്ടല്‍ തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പ്രതിനിധികളും നോര്‍ക്ക റൂട്ട്‌സ് ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

ഹയര്‍സെക്കന്‍ഡറി തലത്തില്‍ സ്റ്റേറ്റ് സിലബസ്സില്‍ 950 പേര്‍ക്കും CBSE യില്‍ 100 ഉം ICSE യില്‍ 50 ഉള്‍പ്പെടെ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ വിദേശ രാജ്യത്തുളള പ്രവാസി കേരളീയരുടെ (പ്രവാസി ഐ.ഡി കാര്‍ഡ് നിര്‍ബന്ധം) മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിലവില്‍ പ്ലസ് വണ്‍ പഠിക്കുന്നവര്‍ക്കും, ബിരുദ വിഭാഗത്തില്‍ ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അപേക്ഷ നല്‍കാന്‍ കഴിയുക. പി.ജി സ്‌കോളര്‍ഷിപ്പിിലേയ്ക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ (റെഗുലര്‍ മോഡ്) അപേക്ഷ നല്‍കാനാകൂ. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. രവി പിളള യുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയാണ് രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026