l o a d i n g

ഗൾഫ്

മൂന്നാമത് എഡിഷന്‍ അലിഫിയന്‍സ് ടോക്‌സിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 10, 2025

റിയാദ്: പ്രഭാഷണരംഗത്ത് കഴിവും പ്രാഗല്ഭ്യവുമുള്ള മികച്ച പ്രതിഭകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു വരുന്ന അലിഫിയന്‍സ് ടോക്സിന്റെ മൂന്നാമത് എഡിഷന് തുടക്കമായി. പങ്കാളിത്തം കൊണ്ടും ശാസ്ത്രീയ പരിശീലനം കൊണ്ടും ശ്രദ്ധേയമായ
അലിഫിയന്‍സ് ടോക്സിന്റെ ഒന്നാം ഘട്ട സ്‌ക്രീനിങ്ങില്‍ 1300 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അഞ്ച് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ റൗണ്ട് വിഷയ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.

അഞ്ച് കാറ്റഗറികളിലായി കെ ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 28 ന് നടക്കും. 2026 ജനുവരി 23 ന് നടക്കുന്ന മെഗാ ഫിനാലെയില്‍ ഓരോ കാറ്റഗറിയിലെയും അഞ്ചുപേര്‍ വീതം മത്സരിക്കും.

രണ്ടുദിവസം നീണ്ടുനിന്ന ആദ്യഘട്ട സ്‌ക്രീനിങ്ങിന് അഞ്ചു വേദികളിലായി പത്ത് വിധികര്‍ത്താക്കള്‍ വിധി നിര്‍ണയം നടത്തി. ഒന്നാം റൗണ്ടില്‍ യോഗ്യത നേടിയവര്‍ സെപ്റ്റംബര്‍ 28 നടക്കുന്ന രണ്ടാം റൗണ്ടില്‍ മത്സരിക്കും.

പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹ്‌മദ് പാഴൂര്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഗേള്‍സ് വിഭാഗം ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, എച്ച് ഒ എസ്സുമാരായ സുബൈരിയ, വിസ്മി രതീഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനസ് കാരയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026