l o a d i n g

ഗൾഫ്

ജിദ്ദ നവോദയോത്സവില്‍ കുളിര്‍മഴയായി റാസയുടെ ഗസല്‍ പെയ്തിറങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 8, 2025

ജിദ്ദ: നവോദയ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദ നവോദയ ഖാലിദ് ബിന്‍ വലീദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'നവോദയോത്സവ് 2025' തിരുവോണ രാവില്‍ അല്‍ലയാലി ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തിന്റെ മനസ്സിന് കുളിരേകി. പ്രശസ്ത ഗസല്‍ ഗായകന്‍ റാസയുടെയും സംഘത്തിന്റെയും ലൈവ് ഗസല്‍ കൊടും ചൂടില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയത് ആസ്വാദക ഹൃദയങ്ങളില്‍ ആനന്ദം പകര്‍ന്നു. നേരം പുലരുവോളം പ്രണയത്തിന്റെയും വിരഹത്തിന്റെയും നൊമ്പരങ്ങളുടെയും കല്‍പടവുകളിലൂടെ റാസ ആസ്വാദകരെ കൈപിടിച്ചു കൊണ്ടുപോയി. ഇതോടൊപ്പം കല്ലു & മാത്തു സ്‌പെഷ്യല്‍ കുക്കിംഗ് കോണ്ടെസ്റ്റും വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തിരുവോണനാളില്‍ ജിദ്ദ പ്രവാസി സമൂഹം നവോദയക്കൊപ്പം ആഘോഷത്തിനിറങ്ങിയപ്പോള്‍ നവോദയോത്സവ് 2025 ചരിത്ര സംഭവമായി മാറി. ജനബാഹുല്യം കൊണ്ട് ഒരു ഉത്സവ പ്രതീതിയായിരുന്നു അല്‍ലയാലി ഓഡിറ്റോറിയത്തില്‍. നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഗം ചെയര്‍മാന്‍ അാസ് ബാവ, നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ട്രഷറര്‍ സി.എം അബ്ദുറഹ്‌മാന്‍, കേന്ദ്ര വനിതാ വേദി കണ്‍വീനര്‍ അനുപമ ബിജുരാജ്, ഏരിയ ട്രഷറര്‍ ഗ്രീവര്‍ ചെമ്മനം, വനിതാ വേദി കണ്‍വീനര്‍ നീനു വിവേക് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജിജോ അങ്കമാലി അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ മുനീര്‍ പാണ്ടിക്കാട് സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം യുസഫ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.

ആറ് ടീമുകളാണ് പാചക മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തോടൊപ്പം കയറ്റിയ കല്ലു & മാത്തു എന്റര്‍ടൈന്‍മെന്റ് കൂടിയായപ്പോള്‍ ആഘോഷം കെടുമുടി കയറി. വ്യത്യസ്ത സ്വഭാവമുള്ള മൂന്ന് പരിപാടികള്‍ നന്നായി സംവിധാനിച്ചപ്പോള്‍ 2025-ലെ ജിദ്ദയിലെ ഓണാഘോഷം ജിദ്ദ മലയാളി സമൂഹത്തിന് എന്നും ഓര്‍മിക്കാവുന്ന നിമിഷങ്ങള്‍ സമ്മാനിച്ചു.

Photo Photo

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026