l o a d i n g

കായികം

കേളി ടിഎസ്ടി കപ്പ് : രത്നഗിരി റോയല്‍സ് ചാമ്പ്യന്മാര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 31, 2025

റിയാദ് : കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ സംഘടിപ്പിച്ച രണ്ടാമത് ടിഎസ്ടി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രത്നഗിരി റോയല്‍സ് ചാമ്പ്യന്മാരായി. ഒരുമാസം നീണ്ടുനിന്ന മത്സരത്തില്‍ പതിനാല് ടീമുകളാണ് മാറ്റുരച്ചത്. ഫൈനല്‍ മത്സരത്തില്‍ ട്രാവന്‍കൂര്‍ സിസി യെ 7 റണ്‍സിന് തോല്പിച്ച് രത്നഗിരി റോയല്‍സ് കിരീടം നേടി. അവസാന പന്തുവരെ അത്യന്തം ആവേശകരമായ മത്സരത്തില്‍ ഓരോ നിമിഷത്തിലും ജയപരാജയങ്ങള്‍ മാറി മറഞ്ഞു. ആദ്യം ബാറ്റു ചെയ്ത രത്‌നഗിരി റോയല്‍സ് പത്ത് ഓവറില്‍ ഉയര്‍ത്തിയ 98 റണ്‍സിന് മറുപടിയായി ട്രാവന്‍കൂര്‍ സിസി യ്ക്ക് പത്തു ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് മാത്രമേ എടുക്കുവാന്‍ സാധിച്ചുള്ളൂ. ടെക്‌സാ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം, കാണികളുടെ പങ്കാളിത്തം കൊണ്ടും അവര്‍ ടീമുകള്‍ക്ക് നല്‍കിയ പിന്തുണ കൊണ്ടും ശ്രദ്ധേയമായി.

നേരത്തെ നടന്ന വാശിയേറിയ സെമിഫൈനല്‍ മത്സരങ്ങളില്‍ ട്രാവന്‍കൂര്‍ സിസി റോക്സ്റ്റാര്‍സിനേയും , രത്നഗിരി ഉസ്താദ് ഇലവനെയും തോല്‍പ്പിച്ചുകൊണ്ടാണ് ഫൈനലിലേക്കുള്ള യോഗ്യത നേടിയത്. സംഘാടക സമിതി ചെയര്‍മാന്‍ ഫൈസല്‍ അധ്യക്ഷനായ സമാപന ചടങ്ങ് കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. കേളി സെക്രട്ടറിയേറ്റ് അംഗവും സുലൈ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറിയുമായ കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയാ പ്രസിഡന്റ് ജോര്‍ജ്, എം കെ ഫുഡ്‌സ് ഉടമ റഹ്‌മാന്‍ മുനമ്പത്ത് , ഉസ്താദ് ഹോട്ടല്‍ എംഡി അഷറഫ് , സുലൈ ഏരിയ ജോയിന്റ് സെക്രട്ടറി ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ റീജേഷ് രയരോത്ത് മത്സര വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ഗീവര്‍ഗീസ് ഇടിച്ചാണ്ടിയും, ക്യാഷ് പ്രൈസ് കാഹിം ചേളാരിയും മെഡലുകള്‍ വിവിധ യൂണിറ്റ് ഏരിയ ഭാരവാഹികളും നല്‍കി. റണ്ണേഴ്‌സപ്പിനുള്ള ട്രോഫി സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ജവാദ് പരിയാട്ട്, ക്യാഷ് പ്രൈസ് എംകെ ഫുഡ്‌സ് എംഡി റഹ്‌മാന്‍ മുനമ്പത്ത് എന്നിവരും നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും മികച്ച ബാറ്റ്‌സ്മാനുമായി ജുനേദ് (രത്‌നഗിരി റോയല്‍സ് ), മികച്ച ബൗളറായി തൗഫീഖ് (രത്‌നഗിരി റോയല്‍സ്) എന്നിവര്‍ക്കുള്ള ട്രോഫികള്‍ ഹാരിസ് തവാരി, അഷ്റഫ്. ജോര്‍ജ് എന്നിവര്‍ നല്‍കി. ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അല്‍ഫറോസ് വാദ്ക്കറിന് ഇസ്മായിലും, സെമി ഫൈനല്‍ മത്സരങ്ങളിലെ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ട ജുനേദ് (രത്‌നഗിരി ), സിയ ടിസി (ട്രാവന്‍കൂര്‍ സിസി ) എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ഗോപിനാഥ് , കൃഷ്ണന്‍കുട്ടി എന്നിവരും നല്‍കി.

ഷെബിന്‍ ജോര്‍ജ് , സുല്‍ത്താന്‍ നിസാര്‍ , മുഹമ്മദ് ഖൈസ് എന്നിവര്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അതിഥിയായി എത്തിയ, അര്‍ഫാത് മഞ്ചേശ്വറിന്റെ തത്സമയ കമന്ററി കാണികലിലും കളിക്കാരിലും ആവേശമുയര്‍ത്തി. കേളി സുലൈ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹാഷിം കുന്നുത്തറ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഷറഫ് ബാബ്തൈന്‍ നന്ദിയും പറഞ്ഞു.

മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് കേളി സുലൈ ഏരിയ, ഭാരവാഹികളായ ഗോപിനാഥ്, പ്രകാശന്‍ അയ്യൂബ്ഖാന്‍ കൃഷ്ണന്‍ കുട്ടി, വിനോദ് കുമാര്‍, ഷമീര്‍ പറമ്പടി ഇസ്മായില്‍, നവാസ്, ഷമീര്‍ ഖാന്‍, സത്യപ്രമോദ്, സുബൈര്‍ ഹാരിസ്, ജോസ്, അശോകന്‍ ശ്രീജിത്ത്, അബ്ദുല്‍ സലാം, സംസീര്‍, നാസര്‍, രാഗേഷ് മലാസ്, ഫക്രുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ : കേളി - ടിഎസ്ടി ചാമ്പ്യന്‍സ് ട്രോഫിയുമായി രത്നഗിരി റോയല്‍സ്.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026