l o a d i n g

ഗൾഫ്

ജിദ്ദയിലെ ബീച്ചുകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടല്‍ തീരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 9, 2026

ജിദ്ദ: വേനല്‍ക്കാലത്ത് ജിദ്ദ ഗവര്‍ണറേറ്റിലെ ബീച്ചുകളിലും തീരപ്രദേശങ്ങളിലും താമസക്കാരുടെയും സന്ദര്‍ശകരുടെയും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിപുലമായ അടിസ്ഥാന സൗകര്യങ്ങളുടെയും ജലകായിക വിനോദങ്ങളുടെയും പിന്തുണയോടെ സൗദി അറേബ്യയിലെ മുന്‍നിര ടൂറിസം കേന്ദ്രമായി ഈ ചെങ്കടല്‍ തുറമുഖ നഗരം മാറിക്കഴിഞ്ഞു.

തുറന്ന നീന്തല്‍ക്കുളങ്ങള്‍, ആധുനിക സൗകര്യങ്ങള്‍, ബീച്ച് ഗെയിമുകള്‍ എന്നിവയോടെ മാതൃകാപരമായ പൊതുബീച്ചായി സൗത്ത് ഒബ്ഹൂര്‍ ബീച്ച് ഇതിനകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, സെയിലിങ്, കൈറ്റ്സര്‍ഫിങ് എന്നിവയ്ക്കായുള്ള പ്രത്യേക പരിശീലന കേന്ദ്രങ്ങളും ഇവിടെ സജീവമാണ്. അനുകൂലമായ കാലാവസ്ഥയും അനുയോജ്യമായ ബീച്ചുകളും ഇത്തരം സമുദ്ര വിനോദങ്ങളിലേക്ക് വലിയ തോതില്‍ ആളുകളെ ആകര്‍ഷിക്കുന്നുണ്ട്.

സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കര്‍ശനമായ സുരക്ഷാ പ്ലാനുകളാണ് നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 66 പുരുഷ-വനിതാ ലൈഫ് ഗാര്‍ഡുകളെയും 34 ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാരെയും മുഴുവന്‍ സമയവും വിന്യസിച്ചിട്ടുണ്ട്. സുരക്ഷിതമായി നീന്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിക്കാനുമാണ് ഇവരുടെ സേവനം.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026