l o a d i n g

ഗൾഫ്

സൗദിയിലെ മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ സഈദ് ഹൈദര്‍ അന്തരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2026

സൗദിയിലെ മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ സഈദ് ഹൈദര്‍ അന്തരിച്ചു

ലഖ്നൗ- സൗദി അറേബ്യയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളായ അറബ് ന്യൂസിലെയും സൗദി ഗസറ്റിലെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന സഈദ് ഹൈദര്‍ (70) അന്തരിച്ചു. നാലര ദശകം നീണ്ട സജീവ മാധ്യമപ്രവര്‍ത്തനത്തിന് ഉടമയായ സഈദ് ഹൈദര്‍, സൗദി അറേബ്യയുടെ നാല് പതിറ്റാണ്ടുകാലത്തെ വളര്‍ച്ചക്കും വികസനത്തിനും സാക്ഷ്യം വഹിച്ച പ്രമുഖ ഇന്ത്യന്‍ മാധ്യമ വ്യക്തിത്വമാണ്.

1975-ല്‍ അലഹബാദ് യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ശേഷം ദല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ എം.എയും എം.ഫിലും പൂര്‍ത്തിയാക്കി. അടിയന്തിരാവസ്ഥാ കാലഘട്ടത്തില്‍ സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം എസ്.എഫ്.ഐ സംഘടനാ രംഗത്ത് സജീവമായിരുന്നു.

1983 സെപ്റ്റംബറിലാണ് മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യാ ടുഡേ ഗ്രൂപ്പില്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അറബ് ന്യൂസ് മാനേജിങ് എഡിറ്ററായിരുന്ന ഫാറൂഖ് ലുഖ്മാന്റെ ക്ഷണപ്രകാരം 1985-ല്‍ സൗദിയിലെത്തി.

1985 - 2004 കാലഘട്ടത്തില്‍ ജിദ്ദ അറബ് ന്യൂസില്‍ സബ് എഡിറ്ററായും പിന്നീട് കിഴക്കന്‍ പ്രവിശ്യാ ബ്യൂറോ ചുമതലയിലും 19 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചു. 2004-2013 കാലയളവില്‍ മാധ്യമരംഗത്തുനിന്ന് താല്‍ക്കാലിക ഇടവേളയെടുത്ത് ജുബൈല്‍ മറാഫിഖ് കമ്പനി, ദമാം എം.എം.ജി കമ്പനി എന്നിവയില്‍ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു. 2014 - 2019 കാലഘട്ടത്തില്‍ സൗദി ഗസറ്റിന്റെ ഗള്‍ഫ് ബ്യൂറോ ചീഫായി വീണ്ടും മാധ്യമരംഗത്ത് സജീവമായി. 2019-ല്‍ വിരമിച്ച ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.

കിഴക്കന്‍ പ്രവിശ്യയിലെ വന്‍ വ്യവസായശാലകളെയും സാധാരണ തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളെയും കേന്ദ്രീകരിച്ച് മനുഷ്യപ്പറ്റുള്ള നിരവധി വാര്‍ത്തകളിലൂടെയാണ് സഈദ് ഹൈദര്‍ ശ്രദ്ധേയനായത്.

ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, ചൈനീസ് പ്രസിഡന്റ് തുടങ്ങിയ ലോകനേതാക്കളുടെ സന്ദര്‍ശനങ്ങളും, 1999-ല്‍ ദമാം കിങ് ഫഹദ് വിമാനത്താവളത്തിന്റെ ഉദ്ഘാടനവും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര-ദേശീയ പ്രാധാന്യമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി എന്നിവയുടെ വീഴ്ചകളെ കൃത്യമായി വിമര്‍ശിച്ചിരുന്ന നിഷ്പക്ഷനായ മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം.

പത്രപ്രവര്‍ത്തകയായ സേബാ ഹൈദറാണ് ഭാര്യ. സൗദി ഗസറ്റിലും അറബ് ന്യൂസിലും എഴുത്തുകാരിയായിരുന്നു സേബ.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026