l o a d i n g

ഗൾഫ്

മധ്യേഷ്യയില്‍ സംഘര്‍ഷം രൂക്ഷം: അല്‍-തന്‍ഫിലെ യു.എസ് കേന്ദ്രത്തിന് നേരെയും കുവൈറ്റില്‍ പവര്‍ സ്റ്റേഷന് നേരെയും ഇറാന്റെ ആക്രമണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 17, 2026

ദുബായ്: ഇറാന്‍ ഷാഹ്‌റില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനികരുടെ വധത്തിന് പ്രതികാരമായി സിറിയയിലെ അല്‍-തന്‍ഫിലുള്ള യു.എസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡ് സെന്ററിന് നേരെ ആക്രമണം നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എങ്കിലും സിറിയന്‍ സര്‍ക്കാരിന്റെയോ യു.എസ് സൈന്യത്തിന്റെയോ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈറ്റിലെ ഒരു പവര്‍ ജനറേഷന്‍, ജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചു. തീപിടിത്തമുണ്ടാവുകയും വലിയൊരു വിഭാഗം വൈദ്യുതി ഉല്‍പ്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമാവുകയും ചെയ്തതായി കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി ജോര്‍ദാനില്‍ നിലയുറപ്പിച്ചിരുന്ന യു.എസ് സൈനിക വിമാനങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു. നിരവധി യു.എസ് റീഫ്യൂവലിങ് വിമാനങ്ങളും യുദ്ധവിമാനങ്ങളും തകര്‍ത്തതായും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാഖിന്റെ വടക്കന്‍ കുര്‍ദിസ്ഥാന്‍ മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലില്‍ വെള്ളിയാഴ്ച നിരവധി ഡ്രോണുകള്‍ യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന വെടിവെച്ചുവീഴ്ത്തി. ജോര്‍ദാനിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് രാജ്യത്തെ ലക്ഷ്യമാക്കി വന്ന മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി ജോര്‍ദാന്‍ സൈന്യം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒമാന്‍ ഉള്‍ക്കടലിലെ സലാമ റോക്‌സിലെ മാരിടൈം സര്‍വൈലന്‍സ് റഡാറും ഘനം മേഖലയിലെ യു.എസ് വ്യോമ നിരീക്ഷണ റഡാറും തങ്ങള്‍ തകര്‍ത്തതായി ഐ.ആര്‍.ജി.സി അവകാശപ്പെട്ടു.

അയല്‍രാജ്യങ്ങളിലേക്ക് പടര്‍ന്ന പ്രാദേശിക സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ സിറിയ പരമാവധി ശ്രമിച്ചുവരികയാണ്. സിറിയ ആക്രമിക്കപ്പെടാത്ത കാലത്തോളം ഏതെങ്കിലും സംഘര്‍ഷങ്ങളില്‍ കക്ഷിചേരില്ലെന്ന് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ശറാ കഴിഞ്ഞ മാര്‍ച്ചില്‍ ലണ്ടനിലെ ചാതം ഹൗസില്‍ വ്യക്തമാക്കിയിരുന്നു.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026