l o a d i n g

ഗൾഫ്

ഖത്തറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ജര്‍മ്മന്‍ പദ്ധതി മുടങ്ങി, ഇസ്രായേലിനുള്ള അയേണ്‍ ഡോമുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ നീക്കം

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
July 17, 2026

ദോഹ: ഇസ്രായേലിന്റെ വിഖ്യാതമായ വ്യോമ പ്രതിരോധ സംവിധാനമായ 'അയണ്‍ ഡോമി'ല്‍ ഉപയോഗിക്കുന്ന 'ടാമിര്‍' ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ നിര്‍മാണ കമ്പനിയായ റഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ആണ് ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ നിര്‍മാതാക്കളുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പിലാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത്.

മിഡില്‍ ഈസ്റ്റില്‍ തുടരുന്ന യുദ്ധസാഹചര്യങ്ങളില്‍ വലിയ തോതില്‍ മിസൈലുകള്‍ ഉപയോഗിക്കേണ്ടി വന്നതിനാല്‍ ഇസ്രായേലിന്റെ പക്കലുള്ള ടാമിര്‍ ഇന്റര്‍സെപ്റ്റര്‍ മിസൈലുകളുടെ കരുതല്‍ ശേഖരം അതിവേഗം കുറഞ്ഞുവരികയാണ്. ഇത് വേഗത്തില്‍ പരിഹരിക്കാനും ഭാവിയിലേക്ക് ആവശ്യത്തിനുള്ള കരുതല്‍ ഉറപ്പാക്കാനുമാണ് ഇസ്രായേല്‍ പുതിയ നിര്‍മാണ കേന്ദ്രങ്ങള്‍ അന്വേഷിക്കുന്നത്. ഇന്ത്യയിലെ കുറഞ്ഞ നിര്‍മാണച്ചെലവും മികച്ച സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തി ആഗോള വിപണിയിലേക്ക് കുറഞ്ഞ വിലയില്‍ മിസൈലുകള്‍ കയറ്റുമതി ചെയ്യാനും റഫേല്‍ കമ്പനി ലക്ഷ്യമിടുന്നു.

ഇന്ത്യയെ ഒരു ആഗോള പ്രതിരോധ ഉല്‍പ്പാദന ഹബ്ബാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 'മേക് ഇന്‍ ഇന്ത്യ' നയത്തിന് ഈ പദ്ധതി വലിയ കരുത്തുപകരുമെന്നാണ് മോദി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.ആദ്യം യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയില്‍ ഈ മിസൈലുകള്‍ നിര്‍മിക്കാനായിരുന്നു റഫേല്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ജര്‍മ്മനിയിലെ പ്രതിരോധ നിര്‍മാണ മേഖലയില്‍ വലിയ ഓഹരി നിക്ഷേപമുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (QIA) ഇതിനെ ശക്തമായി എതിര്‍ത്തതോടെ ജര്‍മ്മന്‍ പദ്ധതിക്ക് രാഷ്ട്രീയ തടസ്സങ്ങള്‍ നേരിട്ടു. ഇതേത്തുടര്‍ന്നാണ് ഇസ്രായേല്‍ കൂടുതല്‍ സുരക്ഷിതവും തങ്ങളുടെ അടുത്ത സഖ്യകക്ഷിയുമായ ഇന്ത്യയെ നിര്‍മാണ പങ്കാളിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.

Latest News

സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026