l o a d i n g

ഗൾഫ്

സൗദിയില്‍ ദിയാധനം നല്‍കി മോചിപ്പിച്ച കൊലക്കേസ് പ്രതി കണ്ണൂരില്‍ രാസലഹരി വില്‍പനയ്ക്ക് അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 16, 2026

കണ്ണൂര്‍: നാട്ടുകാരും സന്നദ്ധ സംഘടനകളും ചേര്‍ന്ന് പണം പിരിച്ച് സൗദി ജയിലില്‍ നിന്നും മോചിപ്പിച്ച കൊലക്കേസ് പ്രതി രാസലഹരി വില്‍പനയ്ക്കിടെ കണ്ണൂരില്‍ അറസ്റ്റില്‍. കരിക്കോട്ടക്കരി വളയംകോട് സ്വദേശി ഫിദാ മന്‍സിലില്‍ ടി. ഫസലുദ്ദീനെയാണ് (44) ഇരിട്ടി പൊലീസ് പിടികൂടിയത്. തട്ടുകടയുടെ മറവില്‍ മെത്താംഫെറ്റമിന്‍ വില്‍പന നടത്തിവന്ന ഇയാള്‍ സംസ്ഥാനാന്തര ലഹരിമരുന്നു ശൃംഖലയിലെ മുഖ്യ കണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കി.

2006-ല്‍ സൗദി അറേബ്യയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ പത്തോളം വര്‍ഷം ഫസലുദ്ദീന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ ഇടപെടലുകളും സന്നദ്ധ സംഘടനകളുടെയും പ്രവാസികളുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി 80 ലക്ഷം രൂപ കണ്ടെത്തിമോചനദ്രവ്യം (ദിയാധനം) നല്‍കിയാണ് ഇയാളെ മോചിപ്പിച്ച് നാട്ടിലെത്തിച്ചത്.

നേരത്തെ സ്വകാര്യ ടൂറിസ്റ്റ് ബസില്‍ എംഡിഎംഎ കടത്തിയ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന പടിയൂര്‍ സ്വദേശി ഡെന്നി ഏബ്രഹാമിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീന്റെ ലഹരിബന്ധം പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ ഫോണ്‍ രേഖകളുടെയും ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെയും പരിശോധനയില്‍ ഇയാള്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി മെത്താംഫെറ്റമിന്‍ കടത്തിയിട്ടുണ്ടെന്ന് തെളിവ് ലഭിക്കുകയായിരുന്നു.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026