l o a d i n g

ഗൾഫ്

സുരക്ഷാ നടപടി: അബുദാബിയിലും ദുബായിലും യുഎസ് എംബസി സേവനങ്ങള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 14, 2026

അബുദാബി: പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളെ തുടര്‍ന്ന് അബുദാബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോണ്‍സുലേറ്റ് ജനറലും ജൂലൈ 13 മുതല്‍ 15 വരെയുള്ള എല്ലാ കോണ്‍സുലാര്‍ അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സുരക്ഷാ മുന്നറിയിപ്പിലാണ് യുഎസ് മിഷന്‍ ഇക്കാര്യം അറിയിച്ചത്. ഈ ദിവസങ്ങളില്‍ അപ്പോയിന്റ്‌മെന്റുകള്‍ നിശ്ചയിച്ചിരുന്നവര്‍ എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ യാത്ര ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ട്. തീയതി പുനര്‍നിശ്ചയിക്കുന്നതിനായി ബാധിതരായ അപേക്ഷകരെ നേരിട്ട് ബന്ധപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈ 13-നും 15-നും ഇടയില്‍ അപ്പോയിന്റ്‌മെന്റുകള്‍ ഉള്ള അമേരിക്കന്‍ പൗരന്മാരും എംബസി സന്ദര്‍ശിക്കാതെ തുടര്‍ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കണം.

നിലവില്‍ എംബസിയും കോണ്‍സുലേറ്റും ഓര്‍ഡേര്‍ഡ്-ഡിപ്പാര്‍ച്ചര്‍ (യാത്രാ നിര്‍ദ്ദേശം) അവസ്ഥയിലാണെന്നും, അടിയന്തര ആവശ്യങ്ങളല്ലാത്ത യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ യുഎഇക്ക് പുറത്തേക്ക് മാറ്റിയതായും യുഎസ് മിഷന്‍ അറിയിച്ചു. ഇതിന്റെ ഫലമായി യുഎസ് പൗരന്മാര്‍ക്ക് പരിമിതമായ കോണ്‍സുലാര്‍ സഹായങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

പാസ്പോര്‍ടോ മറ്റ് അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളോ ആവശ്യമായി വരുന്ന അമേരിക്കക്കാര്‍ യുഎസ് സിറ്റിസണ്‍ സര്‍വീസസ് നവിഗേറ്റര്‍ വഴി എംബസിയെ ബന്ധപ്പെടേണ്ടതാണ്. തുടര്‍ന്ന് കോണ്‍സുലാര്‍ ജീവനക്കാര്‍ ഇമെയില്‍ വഴി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

യുഎഇയിലെ പതിവ് യുഎസ് വിസ സേവനങ്ങള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി. ഔദ്യോഗിക വിവരങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കാനും എംബസി ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും യുഎസ് പൗരന്മാരോട് മിഷന്‍ അഭ്യര്‍ത്ഥിച്ചു.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026