l o a d i n g

ഗൾഫ്

ഇറാന്‍ വിമാനങ്ങള്‍ തടയാന്‍ സന്‍ആ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ത്തു: യെമന്‍ പ്രതിരോധ മന്ത്രാലയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 13, 2026

സന്‍ആ- അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാനില്‍ നിന്നുള്ള വിമാനം ഇറങ്ങുന്നത് തടയാന്‍ സായുധ സേന റണ്‍വേ തകര്‍ത്തതായി യെമന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തി ഭീകരര്‍ യെമന്റെ ദേശീയ വിമാനങ്ങളെ സന്‍ആയില്‍ ഇറങ്ങാന്‍ അനുവദിക്കാതെ ഇറാന്‍ വിമാനങ്ങള്‍ക്ക് മാത്രം സൗകര്യമൊരുക്കാന്‍ ശാഠ്യം പിടിച്ചതിനെത്തുടര്‍ന്നാണ് കടുത്ത നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവള പരിസരത്ത്‌നിന്ന് ജനങ്ങള്‍ അടിയന്തരമായി ഒഴിഞ്ഞുമാറണമെന്നും അങ്ങോട്ട് പോകരുതെന്നും പ്രതിരോധ മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യെമന്റെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരു വിമാനത്തിനും വിദേശ ശക്തികള്‍ക്കുമെതിരെ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

യെമന്‍ വ്യോമാതിര്‍ത്തിയും രാജ്യത്തിന്റെ പരമാധികാരവും ലംഘിക്കുന്ന വിമാനങ്ങളെ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നേരിടുമെന്ന് പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ താഹര്‍ അല്‍-അഖിലി വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ യെമന്‍ എയര്‍വേസ് വഴി സാധാരണ ജനങ്ങള്‍ക്കായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെന്നും, ഹൂത്തി അംഗങ്ങളെ ടെഹ്‌റാനില്‍നിന്ന് സന്‍ആയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം വരെ വാഗ്ദാനം ചെയ്തിരുന്നുവെന്നും പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ മേധാവി ഡോ. റഷാദ് അല്‍-അലിമി അറിയിച്ചു. എന്നാല്‍ സമാധാനത്തിനുള്ള എല്ലാ നയതന്ത്ര നീക്കങ്ങളെയും ഹൂത്തികള്‍ തള്ളിക്കളയുകയായിരുന്നു. നിലവിലെ സംഘര്‍ഷങ്ങള്‍ക്കും അതിന്റെ പ്രത്യാഘാതങ്ങള്‍ക്കും ഹൂത്തി ഗ്രൂപ്പ് മാത്രമായിരിക്കും പൂര്‍ണ്ണ ഉത്തരവാദിയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതിനിടെ, താല്‍ക്കാലിക തലസ്ഥാനമായ ഏദനില്‍ പ്രധാനമന്ത്രി ഷായ അല്‍-സിന്ദാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക പ്രതിസന്ധി പരിഹാര സമിതിക്ക് രൂപം നല്‍കുകയും ചെയ്തു. ഔദ്യോഗിക അനുമതിയില്ലാത്ത വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമാതിര്‍ത്തിയും സൗകര്യങ്ങളും വിട്ടുനല്‍കരുതെന്ന് മറ്റ് രാജ്യങ്ങളോട് ആവശ്യപ്പെടാന്‍ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. യെമനിലെ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകുന്നതിനും ഹൂത്തികള്‍ക്ക് നിരന്തരം പിന്തുണ നല്‍കുന്നതിനും പിന്നില്‍ ഇറാനാണെന്നും മന്ത്രിസഭ കുറ്റപ്പെടുത്തി.

Latest News

സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026