l o a d i n g

കായികം

പഞ്ചാബിനെ തകര്‍ത്ത് കേരളം സ്‌ന്തോഷ് ട്രോഫി ഫൈനലില്‍; സര്‍വീസസുമായി ഏറ്റുമുട്ടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 5, 2026

ദിസ്പൂര്‍: കരുത്തരായ പഞ്ചാബിനെ തകര്‍ത്തെറിഞ്ഞ് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍. ദിസ്പൂരില്‍ നടന്ന ആവേശകരമായ സെമി ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്റെ ആധികാരിക വിജയം. കേരളത്തിനായി റിയാസ് പി.ടി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ അജ്സല്‍, വിഘ്‌നേഷ് എന്നിവര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി. കേരളത്തിന്റെ പതിനാറാം ഫൈനല്‍ പ്രവേശനമാണിത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. അര്‍ജുന്‍ എടുത്ത കൃത്യതയാര്‍ന്ന കോര്‍ണറിന് തലവെച്ച് അജ്സല്‍ കേരളത്തിന്റെ ഗോള്‍ അക്കൗണ്ട് തുറന്നു. വൈകാതെ ബിബിന്‍ അജയന്‍ നല്‍കിയ പാസ് സ്വീകരിച്ച് റിയാസ് പി.ടി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടവേളയ്ക്ക് തൊട്ടുമുമ്പ് വിഘ്‌നേഷ് കൂടി ലക്ഷ്യം കണ്ടതോടെ കേരളം വിജയമുറപ്പിച്ചു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം കുലുങ്ങിയില്ല. മത്സരത്തിന്റെ അവസാന പതിനഞ്ച് മിനിറ്റിലേക്ക് കടക്കവെ പഞ്ചാബ് താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. പത്ത് പേരുമായി ചുരുങ്ങിയ പഞ്ചാബിനെതിരെ സജീഷിന്റെ പാസില്‍ നിന്നും റിയാസ് തന്റെ രണ്ടാം ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി.

കലാശപ്പോരാട്ടത്തില്‍ കരുത്തരായ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ സര്‍വീസസിനോട് വഴങ്ങിയ ഏക ഗോള്‍ തോല്‍വിക്ക് ഫൈനലില്‍ മറുപടി നല്‍കി കിരീടം തിരിച്ചുപിടിക്കാനുറച്ചാകും കേരളം കളത്തിലിറങ്ങുക.

Latest News

ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
ഇന്‍ഡ്യാ സഖ്യത്തിന്റെ പ്രക്ഷോഭം, വിട്ടുനിന്ന് തമിഴ് പാര്‍ട്ടികള്‍
October 13, 2026
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
രാഹുലിന്റെ പരാതിയില്‍ 14 പിഴവുകള്‍, മതിയായ ഫീസടച്ചില്ല -സുപ്രീം കോടതി
October 13, 2026
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
റിയാദിലും അല്‍ജൗഫിലുമായി രണ്ട് മലയാളികള്‍ ഹൃദയാഘാതംമൂലം മരിച്ചു
October 13, 2026
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
നിര്‍ണായക ഇലക്ഷനുകള്‍ മുന്നില്‍, ഊരാക്കുടുക്കില്‍ ട്രംപ്
October 13, 2026
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ്  ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
സംരംഭകര്‍ക്ക് ഉണര്‍വു പകര്‍ന്ന് ബിസിനസ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് ജിദ്ദയുടെ 'ബിസ്സ് ടോക് 3.0' ബിസിനസ്സ് ബ്രേക്ക്ത്രൂ സമ്മിറ്റ്
October 13, 2026
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
സൗദിയിലെ ആക്രമണ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു: യു.എസ് പൗരന്മാര്‍ കസ്റ്റഡിയില്‍
October 13, 2026
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
നാടകവേദിയില്‍നിന്ന് തെരുവുകളിലേക്ക്: ഇന്ത്യന്‍ യുവത്വത്തിന്റെ പുതിയ മുഖമായി മാറുന്ന നേഹ ബോറ
October 13, 2026
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
റൊണാള്‍ഡോയുടെ ചുമലിലേറി അന്നസ്ര്‍, ആയിരം ഗോളിലേക്ക് ഒരു ചുവട് കൂടി
October 13, 2026
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
റിയാദ് വിമാനത്താവളത്തിനും ഖമീസ് മുശൈത്തിനും നേരെ ഹൂതി ആക്രമണം: ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന തകര്‍ത്തു; റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുന:രാരംഭിക്കല്‍ നീട്ടി
October 13, 2026
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026