l o a d i n g

ഇന്ത്യ

ട്രെയിന്‍ യാത്രയ്ക്ക് ഇനി ചെലവേറും; റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന നിലവില്‍ വന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 26, 2025

ന്യൂഡല്‍ഹി: സാധാരണക്കാരുടെ യാത്രാ ആശ്രയമായ ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. ഇന്ന് പുലര്‍ച്ചെ 12 മണി മുതല്‍ യാത്രക്കാര്‍ പുതിയ നിരക്ക് നല്‍കിത്തുടങ്ങി. ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റെയില്‍വേ യാത്രക്കാര്‍ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നത്.

പുതിയ പരിഷ്‌കാരം അനുസരിച്ച് 215 കിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് നിരക്ക് കൂടുക. യാത്രക്കാരുടെ പോക്കറ്റ് ചോര്‍ത്തുന്ന വര്‍ധനവ് ഇങ്ങനെയാണ്: പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിച്ചത്. മെയില്‍/എക്‌സ്പ്രസ് (നോണ്‍ എ.സി): കിലോമീറ്ററിന് രണ്ട് പൈസയും എല്ലാ എ.സി കോച്ചുകളിലും കിലോമീറ്ററിന് രണ്ട് പൈസ വീതവും വര്‍ധനവ് നിലവില്‍ വന്നു. നോണ്‍ എ.സി കോച്ചില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ഒരാള്‍ ഇനി മുതല്‍ ടിക്കറ്റ് തുകയേക്കാള്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും.

ദൈനംദിന യാത്രക്കാരെ പരിഗണിച്ച് സബര്‍ബന്‍ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റുകളിലും റെയില്‍വേ മാറ്റം വരുത്തിയിട്ടില്ല. ഇത് ഹ്രസ്വദൂര യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും വലിയ ആശ്വാസമാണ്. ട്രെയിനുകളുടെ നടത്തിപ്പ് ചെലവ് കുത്തനെ വര്‍ധിച്ചതാണ് നിരക്ക് കൂട്ടാന്‍ പ്രേരിപ്പിച്ചതെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ നിരക്ക് വര്‍ധനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 600 കോടി രൂപ അധിക വരുമാനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇതിന് മുമ്പ് നിരക്ക് വര്‍ധിപ്പിച്ചത്. അന്ന് ജനറല്‍ ടിക്കറ്റില്‍ ഒരു പൈസയും എ.സി കോച്ചുകളില്‍ രണ്ട് പൈസയുമാണ് കൂട്ടിയത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് റെയില്‍വേ ഈ അപ്രതീക്ഷിത വര്‍ധനവ് നടപ്പിലാക്കിയത് എന്നത് ശ്രദ്ധേയമാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026