l o a d i n g

ഇന്ത്യ

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയില്‍ തിരിച്ചിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 22, 2025

ന്യൂദല്‍ഹി: ദല്‍ഹിയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദം പെട്ടെന്ന് കുറഞ്ഞതിനെത്തുടര്‍ന്നാണ് വിമാനം ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചിറക്കിയത്.

പുലര്‍ച്ചെ 3:20-നാണ് ബോയിംഗ് 777-337 ഇആര്‍ വിമാനം ടേക്ക് ഓഫ് ചെയതത്. പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദത്തില്‍ അസ്വാഭാവികമായ കുറവ് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടു.

താമസിയാതെ ഇത് പൂജ്യത്തിലേക്ക് താഴ്ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്തിന്റെ എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കാനും സുഗമമായി പ്രവര്‍ത്തിപ്പിക്കാനും ഓയില്‍ അത്യാവശ്യമായതിനാല്‍, മര്‍ദം പൂജ്യമാകുന്നത് എന്‍ജിന്‍ പരാജയപ്പെടാനോ തീപിടിക്കാനോ ഉള്ള സാധ്യതയുണ്ട്. അതിനാലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

സംഭവത്തെത്തുടര്‍ന്ന് സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിനുപുറമെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് അന്വേഷണം നടത്താനും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവില്‍ വിമാനം വിശദമായ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കുകയാണെന്നും സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം മാത്രമേ ഇനി സര്‍വീസിന് ഉപയോഗിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് മുംബൈയിലേക്ക് പോകാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന സാങ്കേതിക തകരാറാണിത്. ഡിസംബര്‍ 18-ന് ഗന്നവാരം വിമാനത്താവളത്തില്‍ മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യാത്ര ചെയ്യാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

Latest News

ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
November 29, 2026
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
November 29, 2026
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
November 29, 2026
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026