l o a d i n g

ഇന്ത്യ

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്, യമുന എക്സ്പ്രസ് വേയില്‍ വന്‍ വാഹനപകടം: 4 മരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 16, 2025

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ തണുപ്പ് കനത്തതോടെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി-ആഗ്ര യമുന എക്സ്പ്രസ് വേയില്‍ വന്‍ വാഹന അപകടം. മഥുരയില്‍ വെച്ച് ഏഴ് ബസുകളും മൂന്ന് കാറുകളും ഉള്‍പ്പെടെ പത്തോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ചാപരിധി വളരെ കുറഞ്ഞതാണ് കൂട്ടയിടിക്ക് കാരണം. പരസ്പരം തിരിച്ചറിയാന്‍ കഴിയാതെ അതിവേഗത്തിലെത്തിയ വാഹനങ്ങള്‍ അടുത്തടുത്തായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ബസുകളില്‍ ചിലതിന് തീപിടിത്തമുണ്ടായത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ 25 പേരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം നടന്ന വാഹനങ്ങളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഉത്തര്‍പ്രദേശ് പോലീസ്, അഗ്‌നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) എന്നിവയുടെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന് യമുന എക്സ്പ്രസ് വേയില്‍ ഒരു വശത്തേക്കുള്ള വാഹനഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഇത് എക്സ്പ്രസ് വേയില്‍ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി.

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നു വരികയാണെന്ന് യു.പി. പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വേഗത നിയന്ത്രിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളിലായി ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് കാരണം തുടര്‍ച്ചയായി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയിലും സമാനമായ അപകടം സംഭവിച്ചിരുന്നു. പുലര്‍ച്ചെ 5 മണിയോടെ നടന്ന ആ അപകടത്തില്‍ ഇരുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഈ അപകടത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിക്കുകയും 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കനത്ത തണുപ്പും മൂടല്‍മഞ്ഞും കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, റോഡ് യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതര്‍ കര്‍ശനമായ യാത്രാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Latest News

ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
ഇസ്രായേലില്‍ പ്രധാനമന്ത്രി പദവി പങ്കിടാന്‍ ബദ്ധവൈരികള്‍
November 29, 2026
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
ഭേദഗതി ബില്‍: ഭൂരിപക്ഷത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബി.ജെ.പി
November 29, 2026
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
ഭരണഘടനാ ഭേദഗതി: തിടുക്കം കാട്ടരുത്, 30 ദിവസം ചര്‍ച്ച ചെയ്യണം -ആക്ടിവിസ്റ്റുകള്‍
November 29, 2026
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
യെമന്‍ തീരത്ത് യു.എ.ഇ കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 19 ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മുറിയില്‍
November 28, 2026
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
November 28, 2026
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റിന് സുപ്രീം കോടതിയുടെ ആദരവ്
November 28, 2026
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
ബദര്‍ ഗവര്‍ണറേറ്റിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നല്‍കി പാരാഗ്ലൈഡിംഗ്; സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുന്നു
November 28, 2026
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ക്ക് സാന്ത്വനമായി, നാടിന്റെ നന്മയ്ക്ക് കൂട്ടായി 'കൊണ്ടോട്ടിയന്‍സ് ജിദ്ദ'
November 28, 2026
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ജിദ്ദയുടെ സാംസ്‌കാരിക, സാമൂഹിക വേദികളില്‍ നിറസാന്നിധ്യമായ ബഷീര്‍ അച്ചമ്പാട്ട് നാട്ടിലേക്ക് മടങ്ങുന്നു
November 28, 2026
 കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
കെ. യു. ഇഖ്ബാലിന്റെ മാധ്യമ ഇടപെടലുകള്‍ ഓര്‍ത്ത് റിംഫ്
November 28, 2026