l o a d i n g

ബിസിനസ്

'മെയ്ഡ് ഇന്‍ സൗദി'ക്ക് ആഗോള വിജയഗാഥ, 180 രാജ്യങ്ങളിലേക്ക് കയറ്റുമതി

Thumbnail

റിയാദ്: സൗദി അറേബ്യയുടെ വ്യവസായ മേഖല ആഗോള തലത്തില്‍ വന്‍ മുന്നേറ്റം കൈവരിച്ചതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് അറിയിച്ചു. രാജ്യത്ത് നിര്‍മിച്ച ഉത്പന്നങ്ങളുടെ വിപണി ഇന്ന് 180 രാജ്യങ്ങളിലേക്ക് വികസിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. റിയാദില്‍ നടന്ന മൂന്നാമത് 'മെയ്ഡ് ഇന്‍ സൗദി അറേബ്യ' പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് വര്‍ഷം മുമ്പ് ആരംഭിച്ച 'മെയ്ഡ് ഇന്‍ സൗദി' പ്രോഗ്രാം ഒരു ദേശീയ വിജയഗാഥയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 180 ആയി. 'മെയ്ഡ് ഇന്‍ സൗദി' പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത ദേശീയ കമ്പനികളുടെ എണ്ണം 3,700 കവിഞ്ഞു പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉത്പന്നങ്ങളുടെ എണ്ണം 19,000 ആയി വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു. ഈ വളര്‍ച്ച കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രോഗ്രാം നേടിയ ഗുണപരമായ കുതിപ്പിന്റെ സൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയുടെ 'വിഷന്‍ 2030' ലക്ഷ്യങ്ങള്‍ക്കനുസൃതമായി സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതില്‍ വ്യവസായ മേഖല വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. മെയ്ഡ് ഇന്‍ സൗദി പരിപാടി രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതി വളര്‍ച്ചയ്ക്ക് നേരിട്ട് സംഭാവന നല്‍കി. 2024-ല്‍ എണ്ണയിതര കയറ്റുമതിയുടെ മൂല്യം റെക്കോര്‍ഡ് ഉയരമായ 515,00 കോടി റിയാലില്‍ എത്തി.

ദേശീയ വ്യവസായങ്ങളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്ന തന്ത്രപരമായ പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന അവസരമാണ് 'മെയ്ഡ് ഇന്‍ സൗദി അറേബ്യ' പ്രദര്‍ശനമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സൗദി വ്യവസായത്തിന്റെ വികസനം, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലെ മത്സരശേഷി എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സുപ്രധാന വേദിയാണിത്.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026