l o a d i n g

ഇന്ത്യ

രാഹുല്‍ ഗാന്ധി വിളിച്ച എംപിമാരുടെ നിര്‍ണായക യോഗത്തില്‍നിന്ന് ശശി തരൂര്‍ വിട്ടുനിന്നു; മോദി പ്രശംസയ്ക്ക് പിന്നാലെ പാര്‍ട്ടി യോഗങ്ങളിലെ വിട്ടുനില്‍ക്കല്‍ 'കളികള്‍'ക്ക് പിന്നിലെന്ത്?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 12, 2025

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സെഷനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്ത എംപിമാരുടെ സുപ്രധാന യോഗത്തില്‍നിന്ന് ശശി തരൂര്‍ എംപി വീണ്ടും വിട്ടുനിന്നു. പാര്‍ട്ടിയുടെ നിര്‍ണായക യോഗങ്ങളില്‍ തരൂര്‍ ആവര്‍ത്തിച്ച് വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. തരൂര്‍ എന്തുകൊണ്ടാണ് യോഗത്തിന് എത്താത്തത് എന്ന് അറിയില്ലെന്നാണ് കോണ്‍ഗ്രസ് ചീഫ് വിപ്പ് പ്രതികരിച്ചത്.

പാര്‍ട്ടി യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് തരൂരിന്റെ കാര്യത്തില്‍ ഇതാദ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പലതവണ പ്രശംസിച്ചുകൊണ്ട് മുന്‍പ് ശ്രദ്ധ നേടിയിട്ടുള്ള തരൂര്‍, മുതിര്‍ന്ന നേതാക്കള്‍ വിളിച്ചുകൂട്ടുന്ന യോഗങ്ങളില്‍ സ്ഥിരം അസാന്നിധ്യമാകുകയാണ്. നവംബര്‍ 30-ലെ യോഗത്തിന് എത്താതിരുന്നത് വിമാനം വൈകിയതിനാലാണെന്ന് തരൂര്‍ വിശദീകരിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നവംബര്‍ 18-ലെ യോഗത്തിലും പങ്കെടുത്തിരുന്നില്ല.

ഇന്നലെ പ്രഭ ഖൈതാന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലായിരുന്ന തരൂരിന്, യോഗത്തിന്റെ സമയത്ത് ഡല്‍ഹിയില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ചണ്ഡീഗഢില്‍ നിന്നുള്ള മനീഷ് തിവാരിയും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

അതേസമയം റഷ്യന്‍ പ്രസിഡന്റ് പുടിനു വേണ്ടി രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നില്‍ തരൂര്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളായ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയേയും ക്ഷണിക്കാത്ത വിരുന്നിലേക്ക് തരൂരിനെ മാത്രം ക്ഷണിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

'നേതാക്കളെ ക്ഷണിക്കാത്ത വിരുന്നിലേക്ക് തന്നെ ക്ഷണിക്കുമ്പോള്‍ അതിന്റെ പിന്നിലുള്ള കളി എന്താണെന്ന് മനസ്സിലാക്കാനുള്ള പക്വത കാണിക്കണമായിരുന്നു,' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേഡയുടെ രൂക്ഷമായ പ്രതികരണം. തുടര്‍ച്ചയായ അസാന്നിധ്യങ്ങളും വിവാദ പങ്കാളിത്തങ്ങളും തരൂരിന്റെ നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026