l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനില്‍ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സിക്ക് തകര്‍പ്പന്‍ ജയം, സഹല്‍ അബ്ദുല്‍ സമദും റിസ്വാന്‍ അലിയും, രാഹുലും സ്‌കോറര്‍മാര്‍

ബി ഡിവിഷനില്‍ ഐ ടി സോക്കറിനും, ഫാല്‍ക്കണ്‍ എഫ് സി തൂവലിനും, യാസ് എഫ് സിക്കും ജയം, ഡി ഡിവിഷനില്‍ ജെ എസ് സി സോക്കര്‍ അക്കാഡമി സെമി ഫൈനലില്‍

Thumbnail

ജിദ്ദ: കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് എ ഡിവിഷനില്‍ നിലവിലെ ചാമ്പ്യന്മാരായ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സിക്കും, ബി ഡിവിഷനില്‍ നിലവിലെ ചാമ്പ്യന്മാരായ സൈക്ലോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കര്‍ എഫ് സിക്കും, എച് എം ആര്‍ ജെ എസ് സി ഫാല്‍ക്കണ്‍ എഫ് സി തൂവലിനും, ഡേ ബൈ ഡേ മാര്‍ക്കറ്റ് യാസ് എഫ് സിക്കും ജയം.

പതിനേഴ് വയസ്സിനു താഴെയുള്ള കുട്ടികളുടെ ടീമുകള്‍ മത്സരിക്കുന്ന ഡി ഡിവിഷനില്‍ ഇ എഫ് എസ് ലോജിസ്റ്റിക് ജെ എസ് സി സോക്കര്‍ അക്കാഡമി, പവര്‍ സ്‌പോട് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡ് ബി ടീമിനെ തോല്‍പ്പിച്ചു സെമിയില്‍ കടന്നു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട റിസ്വാന് അബ്ദുറഹിമാന്‍ അല്‍ മാലികി ട്രോഫി നല്‍കി.

ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഗ്ലോബ് ലോജിസ്റ്റിക്സ് ഫ്രൈഡേ എഫ് സി ബി സി സിയെ തോല്‍പ്പിച്ചു കൊണ്ട് ഐ ടി സോക്കര്‍ എഫ്സി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി. ഷംസാദ്, മുഹമ്മദ് സഫ്വാന്‍. മുഹമ്മദ് ജാസിര്‍, അര്‍ഷാദ് എന്നിവരാണ് ഐ ടി സോക്കറിന് വേണ്ടി ഗോളുകള്‍ നേടിയത്. ഫ്രൈഡേ എഫ് സിയുടെ ഏക ഗോള്‍ നിഷാമിന്റെ വകയായിരുന്നു. പ്ലയെര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഐ ടി സോക്കറിന്റെ മുഹമ്മദ് സഫ്വാന് ഇസ്മായില്‍ മുണ്ടക്കുളം ട്രോഫി നല്‍കി.

ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ ഫാല്‍ക്കണ്‍ എഫ് സി തൂവല്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇ എഫ് എസ് ലോജിസ്റ്റിക് വൈ സി സി സാഗോ എഫ് സിയെ പരാജയപ്പെടുത്തി. ഹാസിം അഹമ്മദ് (2), അന്‍വര്‍ സാദത് (2) എന്നിവര്‍ ഫാല്‍ക്കണ്‍ എഫ് സിക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ നംഷീര്‍ അലി, മുബാറക് എന്നിവരാണ് സാഗോ എഫ് സിയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരന്‍ ആയി തിരഞ്ഞെടുത്ത ഫാല്‍ക്കണ്‍ എഫ് സിയുടെ അന്‍വര്‍ സാദത്തിനു ഷഫീക് പട്ടാമ്പി, അയ്യൂബ് ബക്കര്‍ എന്നിവര്‍ സംയുക്തമായി ട്രോഫി നല്‍കി.

ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍, എഫ് സി കുവൈസയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യാസ് എഫ് സി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഫാസില്‍ (2), സിനാജ്, അമന്‍ എന്നിവരാണ് യാസ് എഫ് സിക്ക് വേണ്ടി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയിലെ കേമനായി തിരഞ്ഞെടുത്ത യാസ് എഫ് സിയുടെ ഫാസിലിന് സംവിധായകന്‍ ഷാഫി എപ്പിക്കാട് ട്രോഫി നല്കി.

ഇന്ത്യന്‍ താരം സഹല്‍ അബ്ദുല്‍ സമദ്, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാന്‍ അലി, കല്‍ക്കട്ട മുഹമ്മദന്‍സ് താരം അബ്ദുല്‍ ഹന്നാന്‍, രിഫ്ഹാത് റംസാന്‍ തുടങ്ങി പ്രഗത്ഭ താരങ്ങള്‍ ഇരു ടീമുകളിലുമായി അണിനിരന്ന എ ഡിവിഷനിലെ വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ എ ഡിവിഷന്‍ ചാമ്പ്യന്മാരായ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കരുത്തരായ എന്‍കംഫര്‍ട് എ സി സി എ ടീമിനെ തോല്‍പ്പിച്ചു കൊണ്ട് ഈ വര്‍ഷത്തെ സിഫ് ചാമ്പ്യന്‍സ് ലീഗിലേക്ക് തങ്ങളുടെ കന്നി വരവറിയിച്ചു. സിഫ് ചാമ്പ്യന്‍സ് ലീഗിനായി ഇന്ത്യയില്‍ നിന്നും എത്തിയ സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പടെയുള്ള മിന്നും താരങ്ങളുടെ സാന്നിധ്യം കൊണ്ട് മത്സരത്തിന് മുമ്പ് തന്നെ വാര്‍ത്താ പ്രാധാന്യം നേടിയ എ ഡിവിഷനിലെ വമ്പന്‍ പോരാട്ടം കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിന് ഫുട്ബാള്‍ പ്രേമികളാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തിയത്. മത്സരം കാണാന്‍ തടിച്ചു കൂടിയ വന്‍ജനാവലിയുടെ പ്രതീക്ഷക്കനുസരിച്ചു ഉന്നത നിലവാരമുള്ള കളി തന്നെ ഇരുടീമുകളും കാണികള്‍ക്കായി കാഴ്ചവെച്ചത് ഗ്യാലറിയില്‍ ആവേശത്തിരയിളക്കി.

റിസ്വാന്‍ അലിയുടെ നേതൃത്വത്തില്‍ മഹ്ജര്‍ മധ്യനിര മുന്നേറ്റ നിരയില്‍ സഹലിനും വയനാട് എഫ് സി താരം രാഹുലിനും നിരന്തരം പന്തെത്തിച്ചു കൊണ്ട് ആക്രമണ ഫുട്ബാള്‍ കളിച്ചു കൊണ്ട് തുടക്കം മുതല്‍ തന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ ജാസിമും ഡാനിഷും പരിചയ സമ്പന്നനായ സനൂപും നേതൃത്വം കൊടുത്ത എ സി സി പ്രതിരോധ നിര എല്ലാം സമര്‍ത്ഥമായി നേരിട്ട് കൊണ്ടിരിക്കുന്നതിനിടെ, എ സി സി പെനാല്‍റ്റി ബോക്‌സിനു തൊട്ടു മുന്നില്‍ നിന്ന് കിട്ടിയ ഫ്രീ കിക്ക് സഹല്‍ വിദഗ്ദ്ധമായി റിസ്വാന് നീക്കി കൊടുത്തു. റിസ്വാന്‍ തകര്‍പ്പന്‍ കാര്‍പെറ്റ് ഷോട്ടിലൂടെ വലയിലെത്തിച് മഹ്ജര്‍ എഫ് സി ക്ക് ആദ്യ ലീഡ് സമ്മാനിച്ചു. അധികം വൈകാതെ വലത് വിങ്ങില്‍ നിന്ന് സഹല്‍ കൈമാറിക്കൊടുത്ത മനോഹരമായ പാസ് ഗോളാക്കി കൊണ്ട് രാഹുല്‍ ലീഡുയര്‍ത്തി. ഇടവേളക്ക് പിരിയുമ്പോള്‍ മഹ്ജര്‍ എഫ് സി രണ്ടു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ ആസിഫ് ചെറുകുന്നനും,അബ്ദുല്‍ ഹന്നാനും നേതൃത്വം കൊടുത്ത എ സി സി മധ്യനിര പതുക്കെ കളിയുടെ നിയന്ത്രണം ഏറ്റുടുക്കുന്നതാണ് കണ്ടത്. മുഹമ്മദ് റഫീക്കിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു എ സി സി മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും, മൈതാനത്തിന്റെ വലതു ഗോള്‍ലൈനിനരികെ നിന്നും റിസ്വാന്‍ ഉയര്‍ത്തിയ നല്‍കിയ പന്ത് മികച്ച പന്തടക്കത്തിലൂടെ കാലില്‍ കുരുക്കിയെടുത്തു രണ്ടു ഡിഫന്‍ഡര്‍മാരെയും മറികടന്ന് മുന്നോട്ട് കയറി വന്ന ഗോള്‍ കീപ്പറെയും കബളിപ്പിച്ചു കൊണ്ട് പോസ്റ്റിലേക്ക് അടിച്ചു കയറ്റി സഹല്‍ അബ്ദുല്‍ സമദ് മഹ്ജര്‍ എഫ് സിയുടെ മൂന്നാം ഗോളും നേടിക്കൊണ്ട് വിജയമുറപ്പിച്ചു. ഗോള്‍ വീഴുന്നതിന് തൊട്ടു മുമ്പ് ബോക്‌സിന് പുറത്തു നിന്നും ലഭിച്ച പന്ത് നാല് ഡിഫെന്‍ഡര്‍മാരെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് സഹല്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് എ സി സി ഗോള്‍കീപ്പര്‍ മുഹമ്മദ് ഇക്ബാല്‍ മുഴുനീള ഡൈവിംഗ് സേവിലൂടെ തട്ടിയകറ്റി രക്ഷപ്പെടുത്തി. മത്സരത്തിലെ കേമനായി തിരഞ്ഞെടുത്ത മഹ്ജര്‍ എഫ് സിയുടെ രാഹുലിന് ഹിബ ഏഷ്യ പോളിക്ലിനിക് മാനേജിങ് ഡയറക്ടര്‍ കുഞ്ഞിയും, ബാന്‍ ബേക്കറി മാനേജിങ് ഡയറക്റ്റര്‍ മുഹമ്മദ് ഖദ്ദാഫിയും സംയുക്തമായി ട്രോഫി നല്‍കി.

വി.പി. മുഹമ്മദ് അലി (എം.ഡി-ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍), അബ്ദുള്‍ നാഫി കുപ്പനത്ത് (ഡയറക്ടര്‍ മാര്‍ക്കറ്റിങ് - റാബിയടീ ), മഡോണ മോനിച്ചന്‍ (മാര്‍ക്കറ്റിങ് മാനേജര്‍ ഈസ്റ്റേണ്‍), ലത്തീഫ് കാപ്പുങ്ങല്‍ (എം.ഡി.-എന്‍ -കംഫോര്ട്‌സ് ), മുജീബ് (പ്രസിഡണ്ട് -ഏ.സി.സി ), ഹാരിസ് കുരിക്കള്‍, അബ്ദുല്‍ ശുക്കൂര്‍ (ഇരുവരും മാനജിങ് ഡയറക്ടര്‍സ് -ബാന്‍ ബേക്കറി), റാഫി എപ്പിക്കാട് (സംവിധായകന്‍), സൗഫര്‍ (എം.ഡി -റീം അല്‍ -ഉലാ) സി.കെ (മാനേജര്‍ ഷിഫാ ആല്‍ബവാദി ), ഹക്കീം പാറക്കല്‍ (റീജിയണല്‍ പ്രസിഡണ്ട് ഒഐസിസി) എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.


ചിത്രം: ഇന്ത്യന്‍ താരം സഹല്‍ എ.സി.സി യുടെ ഗോള്‍മുഖത്തേക്ക് പന്തുമായി കുതിക്കുന്നു.
ഫോട്ടോ : നാസര്‍ ശാന്തപുരം

Photo

Latest News

 'ഒലീവിലകളും എണ്ണപ്പാടങ്ങളും',  പുസ്തകം പുറത്തിറങ്ങി
'ഒലീവിലകളും എണ്ണപ്പാടങ്ങളും', പുസ്തകം പുറത്തിറങ്ങി
February 13, 2026
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ഇനി സ്വകാര്യ വിമാനയാത്ര; എയര്‍എക്സ് ചാര്‍ട്ടര്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും
February 13, 2026
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
വിടവാങ്ങുമ്പോഴും നാലുപേരിലൂടെ ആലിന്‍ പുഞ്ചിരിക്കും; അവയവദാനത്തിലൂടെ പുതുചരിത്രമെഴുതി ആലിന്‍ ഷെറിന്‍
February 13, 2026
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം:  നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
കേരള ആഫ്രിക്ക പ്രവാസ ചരിത്ര പഠനം: നോര്‍ക്ക റൂട്ട്‌സും കേരള ചരിത്ര ഗവേഷണ കൗണ്‍സിലും ധാരണ പത്രം ഒപ്പുവച്ചു
February 13, 2026
യാത്രക്കാരുടെ വര്‍ധനവ്:  കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
യാത്രക്കാരുടെ വര്‍ധനവ്: കൊച്ചി മട്രോ സമയം ദീര്‍ഘീപ്പിച്ചു
February 13, 2026
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
പി.കെ ബഷീര്‍ എംഎല്‍എക്ക് ഏറനാട് മണ്ഡലം കെഎംസിസി സ്വീകരണം
February 13, 2026
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം 7 പേര്‍ മരിച്ചു
February 13, 2026
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
മോട്ടിവേഷന്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാട് പോക്‌സോ കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് കൗണ്‍സിലിങ്ങിനെത്തിയ പതിനാറുകാരിയെ
February 13, 2026
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
ഷാര്‍ജയില്‍ കാറിടിച്ച് രണ്ടു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു
February 12, 2026
 ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിസാന്‍ ബെയിഷില്‍ മരിച്ചു
February 12, 2026