l o a d i n g

ബിസിനസ്

കഷണ്ടിയില്‍ കൈവെച്ച് എഐ റോബോട്ടുകള്‍, സൗദിയില്‍ അതിവേഗം വളരുന്ന ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിപണി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 24, 2025

റിയാദ്: കഷണ്ടിയില്ലാത്തവര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു വാര്‍ത്തയാണിത്. സൗദി അറേബ്യയിലെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിപണി 2033ഓടെ 432.56 മില്യണ്‍ ഡോളറായി വളരുമെന്ന് അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഈമാര്‍ക്ക് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട്. നിലവില്‍ 2024-ലെ വിപണി മൂല്യം 71.56 മില്യണ്‍ ഡോളറാണ്. അതായത്, 22.13% വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്.

ഈ വന്‍ വളര്‍ച്ചയ്ക്ക് പ്രധാന കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് സംവിധാനങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന കൃത്യതയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിയാദിലെ പ്രത്യേക ക്ലിനിക്കുകളില്‍ എഐ സഹായത്തോടെ ചെയ്യുന്ന ഹെയര്‍ ട്രാന്‍സ്പ്ലാന്റ് പ്രക്രിയക്ക് 95 ശതമാനംവരെ വിജയം കൈവരിക്കാന്‍ സാധിക്കും. രോഗമുക്തി കാലയളവ് 3 മുതല്‍ 5 ദിവസമായി കുറയും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചികിത്സാ ചെലവായതിനാല്‍ ഈ ചികിത്സകള്‍ക്കായി സൗദി അറേബ്യയിലേക്ക് നിരവധി വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും.

ജിദ്ദയിലെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കുകള്‍, തലയോട്ടി വിശകലനം ചെയ്യാനും ഓരോ വ്യക്തിക്കും അനുയോജ്യമായ ട്രാന്‍സ്പ്ലാന്റ് ഉറപ്പാക്കാനും നിര്‍ണായകമായ ജനിതക വിവരങ്ങള്‍ നല്‍കാനും കഴിയുന്ന നൂതന ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ക്ലിനിക്കുകളിലെ സാങ്കേതിക നവീകരണം ഉപഭോക്തൃ സംതൃപ്തി 30% വര്‍ദ്ധിപ്പിക്കുമെന്നും ഇത് വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026