l o a d i n g

കായികം

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ് ബി ഡിവിഷനില്‍ ചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ വിജയത്തോടെ തുടക്കം

ബി ഡിവിഷനില്‍ ഐ ടി സോക്കര്‍ എഫ് സിക്കും, ബി എഫ് സി ബ്ലൂസ്റ്റാര്‍ സീനിയേഴ്സിനും ജയം ഡി ഡിവിഷനില്‍ ടാലന്റ് ടീന്‍സ് അക്കാഡമിക്ക് ജയം, ജെ എസ് സി - സ്‌പോര്‍ട്ടിങ് യുണൈറ്റഡ് മത്സരം സമനിലയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 16, 2025

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 21ാമത് സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ വ്യാഴാഴ്ച നടന്ന മത്സരങ്ങളില്‍ പതിനേഴ് വയസ്സിന് താഴെയുള്ള കുട്ടികളുടെ ടീമുകള്‍ മത്സരിക്കുന്ന ഡി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ ഗ്രീന്‍ ബോക്‌സ് ലോജിസ്റ്റിക്സ് ടാലെന്റ്‌റ് ടീന്‍സ് ഫുട്ബാള്‍ അക്കാഡമി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ലിങ്ക് ടെലികോം സോക്കാര്‍ ഫ്രീക്സ് ജൂനിയറിനെ തോല്‍പ്പിച്ചു. ഹാദി, മുഹമ്മദ് സമീര്‍, ആദില്‍ എന്നിവരുടെ വകയായിരുന്നു ഗോളുകള്‍. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത ടാലെന്റ്‌റ് ടീന്‍സിന്റെ ഹാദിക്ക് മുനീര്‍ മുസ്ലിയാരകത്ത്, സാദിക് പാണ്ടിക്കാട് എന്നിവര്‍ ട്രോഫി സമ്മാനിച്ചു

ഡി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ പവര്‍ സ്‌പോട് ഫിറ്റ്‌നസ് സ്‌പോര്‍ട്ടിങ് യുണൈറ്റഡും ഇ എഫ് എസ് ലോജിസ്റ്റിക്‌സ് ജെ എസ് സി സോക്കര്‍ അക്കാദമിയും ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. മുഹമ്മദ് ഷഹാം സ്‌പോര്‍ട്ടിങ് യൂണൈറ്റഡിനും റിസ്വാന്‍ ഹുസൈന്‍ ജെ എസ് സിക്ക് വേണ്ടിയും ഗോളുകള്‍ സ്‌കോര്‍ ചെയ്തു. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജെ എസ് സി യുടെ റിസ്വാന്‍ ഹുസൈന് കിസ്മത്ത് മമ്പാട് ട്രോഫി നല്‍കി.

ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ വിജയ് മസാല ബി എഫ് സി ജിദ്ദ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഗ്ലോബ് ലോജിസ്റ്റിക് ഫ്രൈഡേ എഫ് സി ബി സി സിയെ തോല്‍പ്പിച്ചു. അബ്ദുല്‍ ബാസിത് നേടിയ ഒരു ഗോളിന് മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ബി സി സി മുന്നിലെത്തിയെങ്കിലും മത്സരം തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മുഹമ്മദ് അക്മല്‍, ശരത് മോഹന്‍ എന്നിവരിലൂടെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു കൊണ്ട് ബി എഫ് സി ജിദ്ദ മത്സരത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ബി സി സി ഗോള്‍കീപ്പര്‍ മഷ്ഹൂദ് ലാവക്ക് വിജയ് മസാല മാര്‍ക്കറ്റിങ് മാനേജര്‍ മുസ്തഫ ട്രോഫി നല്‍കി.

ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ക്സൈക്ലോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കര്‍ എഫ് സി ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വെല്‍ കണക്ട് ഐ ടി ആന്‍ഡ് സെക്യൂരിറ്റീസ് യൂത്ത് ഇന്ത്യ എഫ്സിയെ പരാജയപ്പെടുത്തി. മുഹമ്മദ് സിനാന്‍, ഷെഫിന്‍ അഹമ്മദ്, മുഹമ്മദ് ജാസിര്‍, മുഹമ്മദ് സഫ്വാന്‍ എന്നിവരാണ് ഐ ടി സോക്കറിന്റെ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. നാട്ടില്‍ നിന്നും ദമ്മാമില്‍ നിന്നും എത്തിയ പ്രമുഖ താരങ്ങള്‍ അണിനിരന്ന ശക്തരായ ഐ ടി സോക്കര്‍ ടീമിനെതിരെ മത്സരത്തിന്റെ തുടക്കത്തില്‍ ചില നല്ല മുന്നറ്റങ്ങളുമായി യൂത്ത് ഇന്ത്യ എഫ് സി ഭീഷണി ഉയര്‍ത്തിയെങ്കിലും മികച്ച ഫോമിലായിരുന്ന മുന്നേറ്റ നിര താരം ഷഹൂദ് ആദ്യ പകുതിയില്‍ പരിക്ക്പറ്റി പുറത്തുപോവേണ്ടി വന്നത് യൂത്ത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. കളിയിലെ മികച്ച താരമായ ഐ ടി സോക്കറിന്റെ ഷെഫിന്‍ അഹമ്മദ്‌ന് ഷമീം ടീച്ചര്‍ ട്രോഫി സമ്മാനിച്ചു.

സാന്‍ഫോര്‍ഡിന്റെ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിയായ സിഫ് ജനറല്‍ ക്യാപ്റ്റന്‍ അന്‍വര്‍ കരിപ്പക്ക് സാന്‍ഫോര്‍ഡ് പ്രതിനിധി മുജീബ് സമ്മാനം നല്‍കി..
വിവിധ മത്സരങ്ങളിലായി സലാഹ് കാരാടാന്‍, അന്‍വര്‍ കരിപ്പ, നൗഷാദ് തിരൂര്‍ക്കാട്, ഷുഹൈബ്, ജാസ്സിം കൊടിയത്തൂര്‍, ഹുസ്രത്ത്, അശ്വിന്‍, മനാഫ്, അബൂ കട്ടുപ്പാറ, ആസാദ്, സഹീര്‍ പുത്തന്‍, സഫിറുദ്ധീന്‍ മന്‍സൂര്‍ കെ.സി, നിസാം പാപ്പറ്റ, സാദിഖ് പാണ്ടിക്കാട്, വാസു, കിസ്മത്ത് മമ്പാട്, ഷാഫി
പവര്‍ ഹൗസ്, മുസ്തഫ, അഷ്റഫ് സാന്‍ഫോഡ്, സാദിഖ് അലി തുവ്വൂര്‍, ഉസാമ, (MD-wellconnect), ഹിഷാം പ്രസിഡണ്ട്, യൂത്ത് ഇന്ത്യ എഫ്സി, റഹീം ഒതുക്കിങ്ങല്‍, മജീദ് (JSC), ജംഷാദ്, ഖലീല്‍ കെ. ടി., നൗഷാദ് ചത്തല്ലൂര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗിലെ അടുത്ത ആഴ്ച്ച നവംബര്‍ മുതലുള്ള മത്സരങ്ങള്‍ പഴയത് പോലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ആയിരിക്കും നടക്കുകയെന്നും നാലു മണിക്ക് തന്നേ മത്സരങ്ങള്‍ തുടങ്ങുമെന്നും കാണികള്‍ക്കായി നിരവധി ആകര്‍ഷണങ്ങളായ സമ്മാനങ്ങള്‍ ഭാഗ്യനറുക്കെടുപ്പിലൂടെ നല്‍കുമെന്നും സിഫ് ഭാരവാഹികള്‍ അറിയിച്ചു.

ഫോട്ടോ: 1. യൂത്ത് ഇന്ത്യ എഫ്‌സി-ഐടി സോക്കര്‍ മത്സരത്തില്‍നിന്ന്. 2. ബ്ലൂസ്റ്റാര്‍ സീനിയര്‍ എഫ്‌സി -ബിസിസി എഫ്‌സി മത്സരത്തില്‍നിന്ന്.

Photo

Latest News

സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
സി.ജെ.പിയെ പഴിച്ച സരിന് പണി കിട്ടി, മണിക്കൂറുകള്‍ക്കകം യു ടേണ്‍
October 13, 2026
 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026