l o a d i n g

ബിസിനസ്

അമേരിക്കയുടെ അമിത താരിഫ്: കുരുമുളക് കയറ്റുമതി മേഖലയില്‍ പ്രതിസന്ധി

Thumbnail

കൊച്ചി: അമേരിക്ക ഏര്‍പ്പെടുത്തിയ അമിത താരിഫ് കുരുമുളക് കയറ്റുമതിക്ക്പ്രതിസന്ധിയെന്ന് കുരുമുളക് ഉല്‍പ്പാദക രാജ്യങ്ങളിലെ പ്രതിനിധികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു. രാഷ്ട്രാന്തരീയ കുരുമുളക് സമൂഹ സമ്മേളനത്തിന്റെ സമാപന ദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിനിധികള്‍.

കുരുമുളക് കൃഷിക്ക് രോഗകീടബാധകള്‍ പ്രതികൂലമാണ്. തന്മൂലം കീടനാശിനികളെ ആശ്രയിക്കേണ്ടിവരുന്നു. അത് കൊണ്ട് ഉല്‍പ്പാദനച്ചെലവില്‍ വന്‍വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധികരിച്ച് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ ബി എന്‍ ഝായും, വിയറ്റ്‌നാമിനെ പ്രതിനിധീകരിച്ച് ഹൊയം ഗ്തിലീനും മലേക്ഷ്യയെ പ്രതിനിധീകരിച്ച് വിന്‍സന്റ് സാവക്കും ശ്രീലങ്കയെ പ്രതിനിധീകരിച്ച് ദമയന്തി സമര സിന്‍ഹയും ബ്രസിലില്‍ നിന്ന് പ്രതിനിധികളില്ലാത്തതിനാല്‍ ഐ പി സി കണ്‍സള്‍ട്ടന്റ് ജസ്വിന്തര്‍ സിംഗ് സേത്തിയും കമ്പോഡിയയെ പ്രതിനിധികരിച്ച് സുവോന്‍ ചുളയുംപങ്കെടുത്തു.

53 ാമത് രാഷ്ട്രാന്തരീയ കുരുമുളക് സമൂഹത്തിന്റെ സമ്മേളനം ഇന്നലെയാണ് തുടക്കം കുറിച്ചത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ഐ പി സി എക്‌സിക്യൂട്ടീവ്ഡയറക്റ്റര്‍ മരീന എന്‍അഗ്രൈനി സ്വാഗതം പറഞ്ഞു.

ഉദ്ഘാടനശേഷം കുരുമുളക് ഉല്‍പ്പാദന രംഗത്ത് അത്യുല്‍പ്പാദന ശേഷികൈവരിച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വൈ എന്‍ കൃഷ്ണകുമാര്‍ ( ഇന്ത്യ), ആല്‍ഫെഡ്ഡി ഹെര്‍നാന്‍ഡി(ഇന്തോനേഷ്യ), എന്‍സിക് ഉമ്തം അനക്ജലാലു (മലേഷ്യ), വൈ ജി ലയണല്‍ബണ്ഡാര (ശ്രീലങ്ക), മായിഡക് ഡയപ്പ് (വിയറ്റ്‌നാം), എന്നിവരും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന കയറ്റുമതിയില്‍ മുന്‍നിരയെത്തിയവര്‍ക്കുള്ള പുരസ്‌കാരം കോലഞ്ചേരി സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, ഇന്തോനേഷ്യയിലെ പിറ്റി നാച്ചുറപെരിസ ആരോമ, മലേഷ്യയിലെ എന്‍ ഗു ഓംഗ്എയ്ക്ക് എസ്ഡി എന്‍, വിയറ്റ്‌നാമിലെ സൈമെക്‌സോഡാക്ക് ലാക്ക്, പുതിയ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ തൃശ്ശൂരിലെ ഹെര്‍ബ്ബല്‍ ഐസൊലേറ്റ് സ്, പുഹസ് ഹെര്‍ബല്‍ പ്‌ളാന്റ്റേഷന്‍, പേള്‍ കോര്‍പ്പറേഷന്‍ എന്നിവയ്ക്കും വിതരണം ചെയ്തു.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026