l o a d i n g

വേള്‍ഡ്

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

Thumbnail

കാലിഫോര്‍ണിയ: 26 വയസ്സുകാരനായ ഇന്ത്യന്‍ യുവാവ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നുള്ള കപില്‍ ആണ് മരിച്ചത്. സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന കപില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് കൊല്ലപ്പെട്ടത്. ബറഹ് കലാന്‍ ഗ്രാമത്തിലെ ചെറുകിട കര്‍ഷകനായ ഈശ്വര്‍ സിങ്ങിന്റെ ഏക മകനാണ് കൊല്ലപ്പെട്ട കപില്‍.

കപില്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം യുഎസ് പൗരനായ ഒരാള്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും തുടര്‍ന്ന് വെടിവയ്പ്പിലും കലാശിക്കുകയായിരുന്നു. വെടിയേറ്റ കപില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മെച്ചപ്പെട്ട ജീവിതം തേടി രണ്ടര വര്‍ഷം മുമ്പാണ് കപില്‍ 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്ന അനധികൃത മാര്‍ഗ്ഗത്തിലൂടെ അമേരിക്കയിലേക്ക് പോയത്. ഇതിനായി കുടുംബം ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്. പിന്നാലെ അറസ്റ്റിലായെങ്കിലും നിയമനടപടികളിലൂടെ മോചിതനായ കപില്‍ പിന്നീട് രാജ്യത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. മാതാപിതാക്കളെ കൂടാതെ രണ്ടും സഹോദരിമാര്‍ കപിലിനുണ്ട്.

വിവിധ രാജ്യങ്ങളില്‍ പ്രവാസികള്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്. ഈൗ വര്‍ഷം ആദ്യം ജോര്‍ജിയയില്‍ ഹരിയാനക്കാരനായ വിവേക് സൈനിയുടെ കൊലപാതകവും, 2022ല്‍ കലിഫോര്‍ണിയയില്‍ ഒരു സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ സംഭവവും ചൂണ്ടിക്കാട്ടി യുഎസിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026