പെഷവാര്‍: പാക്കിസ്ഥാന്റെ വടക്കന്‍ മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 340ആയി. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. നിരവധിപേരെ കാണാതായതായിട്ടുണ്ട്. ബുണര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ഇവിടെ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി.
48 മണിക്കൂറിനിടെ 204 പേരാണ് ബുണറില്‍ മാത്രം മരിച്ചത്. 120 പേര്‍ക്ക് പരിക്കേറ്റു. 50 പേരെ കാണാതായെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ കാശിഫ് ഖയ്യൂം ഖാന്റെ ഓഫീസ് അറിയിച്ചു.
മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ് മിന്നല്‍ പ്രളയമുണ്ടായത്. ബുണറിനെ കൂടാതെ ബജൗര്‍, സ്വാത്, മനേഹ്ര, ഷാംഗ്ല, തോര്‍ഘര്‍, ബടാഗ്രാം തുടങ്ങിയ ജില്ലകളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. ഈ ജില്ലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
Related News